കൊച്ചിയിലെ ജൂതസെമിത്തേരിക്ക് പുനര്‍ജന്‍മം

കൊച്ചിയിലെ ജൂതസെമിത്തേരിക്ക് പുനര്‍ജന്‍മം

കൊച്ചി: ചരിത്രമുറങ്ങുന്ന കൊച്ചിയിലെ ജൂതസെമിത്തേരിക്ക് പുനര്‍ജന്‍മം. എറണാകുളം സെന്റ് തെരേസാസ് കോളേജിനു സമീപമുള്ള ജൂതസെമിത്തേരി കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കിയതോടെ ജൂതപാരമ്പര്യത്തിന്റെ തിരുശേഷിപ്പുകള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്.

ജൂതസെമിത്തേരി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കെ.സി.ജോസ് പറഞ്ഞിരുന്നു. പുരാവസ്തു വകുപ്പിനോടു ചേര്‍ന്ന് സെമിത്തേരിയുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും സെമിത്തേരി സംരക്ഷിത സ്മാരകമാക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

നവീകരണപ്രവൃത്തികള്‍ക്കു ശേഷം സെമിത്തേരിയില്‍ ടൈല്‍ പാകി ഇവിടെ നടപ്പാത നിര്‍മ്മിക്കുമെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും ഹൈബി ഈഡന്‍ എംഎല്‍എ അറിയിച്ചു. ഇതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാടു കയറി വിസ്മൃതിയിലാണ്ട ജൂതസെമിത്തേരിക്കുള്ളിലേക്ക് സ്ഥിരമായി മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരുന്നു. പല കല്ലറകളും ഭാഗികമായി തകര്‍ന്ന നിലയിലുമാണ്.

You must be logged in to post a comment Login