കൊച്ചുപിതാവിന്റെ കുഞ്ഞുപെങ്ങള്‍

കൊച്ചുപിതാവിന്റെ കുഞ്ഞുപെങ്ങള്‍

കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ ബന്ധുത്വത്തിന്റെ വഴികള്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന ദൂരത്തിന്റെ പേരാണ് സിസ്റ്റര്‍ തെരേസ് ആലഞ്ചേരി എസ് എ ബിഎസ്.

ബിഷപ് ജോസ് പുളിക്കലിന് സഹോദരങ്ങള്‍ ഇല്ലാത്തതിനാലും ഒരേ ജീവിതാന്തസും ആശയഗതികളും ഉള്ളതിനാലും വിശുദ്ധമായ സ്‌നേഹസൗഹൃദങ്ങളുടെ പൊന്‍നൂലിഴകള്‍ അവരെ പരസ്പരം കോര്‍ത്തിണക്കി. പുതുതായി ഒരു പുസ്തകം വായിച്ചാല്‍ അതിനെക്കുറിച്ച് പോലും ഫോണ്‍വിളിച്ചു പറയുന്നതരത്തിലുള്ള സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ഇഴയടുപ്പങ്ങള്‍.

സിസ്റ്റര്‍ തെരേസിന്റെ വല്യമ്മച്ചിയുടെ ആങ്ങളയുടെ മകനാണ് ബിഷപ് പുളിക്കല്‍. ജോസ് പുളിക്കല്‍ പിതാവിനെ ഏറ്റവും അടുത്തറിയാവുന്നൊരാള്‍ എന്ന നിലയിലും സമര്‍പ്പണജീവിതത്തിലേക്ക് വിളി സ്വീകരിച്ചിട്ടുള്ള വ്യക്തി എന്ന നിലയിലും പിതാവിനെക്കുറിച്ച് പറയാന്‍ ഇത്രയും സ്വാതന്ത്ര്യവും സ്‌നേഹവുമുള്ള വ്യക്തികള്‍ ചിലപ്പോള്‍ കുറവായിരിക്കും.

കരുണയുടെ വര്‍ഷത്തില്‍ ദൈവം ചൊരിഞ്ഞ കാരുണ്യമാണ്‌ തന്റെ ജോസുകുട്ടിച്ചായന്റെ മെത്രാന്‍ സ്ഥാനലബ്ധി എന്നാണ് സിസ്റ്റര്‍ തെരേസ് വിശ്വസിക്കുന്നത്.

സിസ്റ്ററുടെ വാക്കുകളിലൂടെ…
കാഞ്ഞിരപ്പള്ളി രൂപതയിലെ ഇഞ്ചിയാനി ഇടവകയിലാണ് അഭിവന്ദ്യ പിതാവിന്റെ കുടുംബം. പിതാവിന്റെ ഇച്ചാച്ചന്‍ പുളിക്കല്‍ അന്തോനി- ഞങ്ങളുടെയെല്ലാം അന്തോനിച്ചന്‍- ഉത്തരവാദിത്വബോധവും അധ്വാനവും പ്രാര്‍ത്ഥനയും കൈമുതലായുള്ള നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.  പിതാവിന്റെ വല്ല്യമ്മച്ചി പ്രാര്‍ത്ഥനയുടെ അമ്മച്ചിയായിരുന്നു. അമ്മച്ചി കാലുനീട്ടിയിരുന്ന് കൊന്ത ചൊല്ലിയിരുന്ന സ്ഥലത്താണ് അന്തോനിച്ചന്‍ മകന്റെ പുത്തന്‍ കുര്‍ബാനയ്ക്ക് മുമ്പ് പണിത ഡൈനിംഗ് ഹാള്‍. അതാണ് 23 വര്‍ഷമായിട്ട് ഒരു ചാപ്പലായി രൂപം പ്രാപിച്ചിരിക്കുന്നത്.

ഭിവന്ദ്യ പിതാവ് സെമിനാരിയില്‍ ചേരുന്നതിനു മുമ്പ് തന്നെ അന്തോനിച്ചന്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനുള്ള പണം നല്‍കുന്നുണ്ടായിരുന്നൂ. ഞാന്‍ ജോസുകുട്ടിച്ചായന്‍ എന്നായിരുന്നു പിതാവിനെ വിളിച്ചിരുന്നത്. ജോസുകുട്ടിച്ചായന്റെ അമ്മച്ചി സ്‌നേഹത്തിന്റെയും കരുണയുടെയും പ്രാര്‍ത്ഥനയുടെയും അമ്മച്ചിയായിരുന്നു.

വീട്ടില്‍ വരുന്നത് ആരായിരുന്നാലും അവര്‍ക്ക് എന്തെങ്കിലുമൊക്ക കൊടുത്താലെ അമ്മായിക്ക് സമാധാനം ഉണ്ടായിരുന്നുള്ളു.  ഒരു ക്രിസ്തുമസ് അവധിക്ക് ഞാന്‍ ഇഞ്ചിയാനി വീട്ടില്‍ ചെന്നപ്പോള്‍ വീടിന്റെ തിണ്ണയില്‍ പുല്‍ക്കൂടുണ്ടാക്കി അന്തോനിച്ചനും അമ്മായിയും കൂടി ജോസുക്കുട്ടിച്ചായന്റെ വരവും കാത്തിരിക്കുന്ന രംഗം ഇപ്പോഴും എനിക്ക് പച്ചകെടാത്ത ഓര്‍മ്മയാണ്.

ന്റെ ദൈവവിളിയെയും ജോസുകുട്ടിച്ചായന്‍ സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ കുടുംബാഗങ്ങളുടെയും എന്റെയും ആഗ്രഹം ഒരു വക്കീലാകാനായിരുന്നു. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജോസുകുട്ടിച്ചായന്റെ പൗരോഹിത്യ സ്വീകരണം. 1991 ജനുവരി ഒന്നിന്.  ജോസുകുട്ടി എന്ന കൊച്ചച്ചന്റെ ത്യാഗം, സമര്‍പ്പണം, അതെനിക്ക് വലിയ പ്രചോദനമായിരുന്നു.  കത്തീഡ്രലില്‍ കൊച്ചച്ചനായിരുന്നപ്പോഴാണ് ജോസച്ചനിലൂടെ എന്നിലെ ദൈവവിളിയെ ഞാന്‍ തിരിച്ചറിഞ്ഞത്. പല വഴികള്‍ നിര്‍ദ്ദേശിച്ചു. ചര്‍ച്ച ചെയ്തു. അവസാനം കാഞ്ഞിരപ്പള്ളിയിലുള്ള ദിവ്യകാരുണ്യ ആരാധനാസന്യാസിനി സമൂഹത്തില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.  സന്ന്യാസജീവിത വഴികളില്‍ പിന്തുണയും സഹായവുമായിരുന്നത് ജോസുകുട്ടിച്ചായനായിരുന്നു. ബൈക്ക് പ്രചാരത്തിലിരുന്നപ്പോഴും ളോഹയിട്ട് ഒരു സൈക്കിളില്‍ എന്നെക്കാണാന്‍ പൊടിമറ്റം മഠത്തില്‍ വരുമായിരുന്നു.

ന്നുമുതല്‍ ഇന്നു വരെയുള്ള വര്‍ത്തമാനങ്ങളില്‍ (ഫോണിലൂടെയോ നേരിട്ടോ) ചിന്തിക്കാനുള്ള പ്രേരണയും പ്രവര്‍ത്തിക്കാനുള്ള പ്രചോദനവും ദൈവത്തോട് ചേര്‍ന്ന് ജീവിക്കാനുള്ള ആഗ്രഹവും ദൈവഹിതത്തിന്‌ സമര്‍പ്പിക്കാനുള്ള പ്രചോദനവും ആണ് എനിക്ക് ലഭിച്ചിട്ടുള്ളത്. ഫോര്‍ത്ത് ഡയമെന്‍ഷന്‍ പ്രയര്‍, ജീസസ്സ് പ്രയര്‍, എന്നിവ ജീവിതത്തിന്റെ ഭാഗമാക്കിയതിന് പിന്നിലുള്ളതും
ജോസുകുട്ടിച്ചായന്റെ ക്രീയാത്മകമായ ഇടപെടലുകളാണ്.

രോ അവസരത്തിലും തന്നെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചുമുള്ള
ദൈവഹിതം എന്താണെന്ന് തിരിച്ചറിയാനും അതു നടക്കാനും അനുഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അതുല്യ വ്യക്തിത്വമാണ് . വിളിച്ചവന്‍ വിശ്വസ്തനാണ് എന്ന അചഞ്ചലമായ വിശ്വാസവുമുണ്ട്. ദൈവം എല്ലാം അറിയുന്നു, എല്ലാം സമര്‍പ്പിക്കുക. അവിടുന്ന് നമ്മളെ വഴി നടത്തും. ഇതാണ് സംസാരരീതി.

പ്പോഴും ദൈവവിചാരത്തോടെ നടക്കുന്ന ഒരു വൈദികനായിട്ടാണ് എനിക്ക് ജോസുകുട്ടിച്ചായനെ കാണാന്‍ കഴിഞ്ഞിട്ടുള്ളത്. പലപ്പോഴും സംസാരം തുടങ്ങുംമുമ്പ് ആശിര്‍വ്വദിക്കുന്നത് കാണാന്‍ ഇടയായിട്ടുണ്ട്. എന്നോട് എപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയാലും ഇപ്രകാരം ആശിര്‍വ്വദിക്കുമായിരുന്നു. കുടുംബാഗങ്ങള്‍ എല്ലാവരും ജോസച്ചന്‍ വിശുദ്ധനാണ് എന്നു പറയുമായിരുന്നു. ആര്‍ത്തിയോ ആര്‍ഭാടങ്ങളോ ഇല്ല. അത്യാവശ്യം സാധനങ്ങളെ ഉപയോഗിക്കാറുള്ളു. ആര് എന്ത് ചോദിച്ചാലും കൊടുക്കും.

പാവങ്ങള്‍ക്ക് എപ്പോഴും ജോസുകുട്ടിച്ചായന്റെ മനസ്സില്‍ ഇടമുണ്ടായിരുന്നു. തന്റെ കൈയിലുള്ളതിന്റെ ഒരോഹരി പാവപ്പെട്ടവനുമായി പങ്കുവച്ചിരുന്നു.  പ്രായമായവരോടും രോഗികളോടും വലിയ ബഹുമാനവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്നു. അവരുടെ അടുക്കല്‍ പോകാനും അവരെ ആശ്വസിപ്പിക്കുവാനും ജോസുകുട്ടിച്ചായന്‍ ശ്രദ്ധിച്ചിരുന്നു.

 

You must be logged in to post a comment Login