കൊടിയ മതപീഡനത്തിന്റെ 150 ാം വാര്‍ഷികം

കൊടിയ മതപീഡനത്തിന്റെ 150 ാം വാര്‍ഷികം

കൊറിയ: ചരിത്രത്തിലെ ഏറ്റവും കൊടിയ മതപീഡനത്തിന്റെ ഓര്‍മ്മകള്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് കൊറിയ ആചരിച്ചു. 1886 ല്‍ നടന്ന ബൈയോന്‍ജിന്‍ മതപീഡനത്തെ അനുസ്മരിച്ചു മെത്രാന്മാര്‍ ഇടയലേഖനം പുറത്തിറക്കി. അന്ന് ജനസംഖ്യയിലെ പകുതിയോളം ആളുകള്‍ തങ്ങളുടെ വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്തു. അതില്‍ നിന്ന് അഞ്ച് രക്തസാക്ഷി വിശുദ്ധരുമുണ്ടായി.

1950-53 കാലത്ത് നടന്ന കൊറിയന്‍ യുദ്ധത്തെയും മെത്രാന്മാര്‍ ഇടയലേഖനത്തില്‍ അനുസ്മരിച്ചു. അനുരഞ്ജനത്തിനും നോര്‍ത്ത് കൊറിയയുടെ മതപരമായ സ്വാതന്ത്ര്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഇടയലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.

You must be logged in to post a comment Login