കൊറിയയില്‍ ആദ്യമായി തെരുവില്‍ കുരുത്തോല പ്രദക്ഷിണം

കൊറിയയില്‍ ആദ്യമായി തെരുവില്‍ കുരുത്തോല പ്രദക്ഷിണം

സിയൂള്‍: ഹോണ്ടയുടെ തെരുവുകള്‍ കഴിഞ്ഞ ഞായറാഴ്ച അത്ഭുതകരമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഓശാന ഞായറിനോട് അനുബന്ധിച്ച് യുവജനങ്ങള്‍ നടത്തിയ കുരുത്തോല പ്രദക്ഷിണമായിരുന്നു അത്. സിയൂള്‍ അതിരൂപതയുടെ ആഭിമുഖ്യത്തിലായിരുന്നു കുരുത്തോല പ്രദക്ഷിണം.

ഓശാന ഞായറാഴ്ച യുവജനങ്ങള്‍ ഒരുമിച്ചുകൂടുന്നത് ആദ്യമായിട്ടല്ലെങ്കിലും അന്നേ ദിവസം തെരുവില്‍ കുരുത്തോല പ്രദക്ഷിണം നടത്തുന്നത് ഇതാദ്യമായിട്ടാണ്. സിയൂള്‍ സഹായമെത്രാന്‍ ബിഷപ് പീറ്റര്‍ ഒരു കിലോമീറ്റര്‍ നീണ്ട പ്രദക്ഷിണത്തില്‍ പങ്കെടുത്തു. പ്രദക്ഷിണത്തിന് ഫാ. ചാങ് വേന്‍ സൂക്ക് നേതൃത്വം നല്കി.

സാധാരണതയില്‍ കവിഞ്ഞ് എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. എന്തായാലും ടൂറിസ്റ്റുകളെയും മറ്റുള്ളവരെയും അതിശയിപ്പിച്ചുകളഞ്ഞു ഈ വിശ്വാസപ്രഘോഷണ ഘോഷയാത്ര.

You must be logged in to post a comment Login