കൊലപാതകം ആസൂത്രിതം: യെമന്‍ ആക്രമണത്തെക്കുറിച്ച് അറേബ്യന്‍ വൈദികന്‍

കൊലപാതകം ആസൂത്രിതം: യെമന്‍ ആക്രമണത്തെക്കുറിച്ച് അറേബ്യന്‍ വൈദികന്‍

യെമനില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ സിസ്റ്റര്‍മാര്‍ക്കു നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് അറേബ്യന്‍ വൈദികന്‍ മോണ്‍ പോള്‍ ഹിന്‍ഡര്‍. സാമൂഹ്യസേവനം ചെയ്യുന്നതിനിടയില്‍ ജീവത്യാഗം ചെയ്യേണ്ടിവന്നവരാണ് ഇവര്‍. പാവപ്പെട്ടവരും നിരാലംബരുമായ അനേകമാളുകളുടെ ആശ്രയ കേന്ദ്രമാണ് മിഷനറീസ് ഓഫ് ചാരിറ്റി കന്യാസ്ത്രികള്‍ നടത്തുന്ന അഗതിമന്ദിരം. ഈ പ്രദേശം സുരക്ഷിതമല്ല എന്ന് എല്ലാവര്‍ക്കും അറിയാമെന്നും മോണ്‍.പോള്‍ ഹിന്‍ഡര്‍ പറഞ്ഞു.

You must be logged in to post a comment Login