കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കുവേണ്ടി കെനിയന്‍ ബിഷപ്പുമാരുടെ പ്രാര്‍ഥന

കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കുവേണ്ടി കെനിയന്‍ ബിഷപ്പുമാരുടെ പ്രാര്‍ഥന

garissaറോമില്‍ സന്ദര്‍ശനം നടത്തുന്ന കെനിയന്‍ ബിഷപ്പുമാരും വൈദീകരും ഏപ്രില്‍ രണ്ടില്‍ ഗരീസാ സര്‍വകലാശാലയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. കെനിയന്‍ ബിഷപ്പുമാരുടെ സംഘടനാ തലവനായ കര്‍ദിനാള്‍ ജോണ്‍ നെജു കുര്‍ബാന മദ്ധ്യേ കൊല്ലപ്പെട്ടവര്‍കായും അവരുടെ കുടുംബങ്ങള്‍കായും രാജ്യത്തെ ഐക്യത്തിലും സമാധാനത്തിലും മുന്‍പോട്ടു കൊണ്ടുപോകുന്നതിന് രാഷ്ട്ര തലവന്‍മാര്‍ക്ക് സാധിക്കുന്നതിനായും പ്രാര്‍ഥിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
വിശ്വാസികളുടെ നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളോട് ലോക ജനത മൗനം പാലികരുത്തെന്ന് മൊമ്പാസയുടെ ആര്‍ച്ച് ബിഷപ്പായ മാര്‍ട്ടിന്‍ കിനുവ ആവശ്യപെട്ടു. 148 ആളുകളുടെ മരണത്തിനിടയാക്കിയ ഗരീസാ ആക്രമണത്തിനു ശേഷം അല്‍-ഷബാബ് തീവ്രവാദികളെ ഭയന്ന് പലയാളുകളും തങ്ങള്‍ ക്രിസ്ത്യാനികളാണെന്ന് പറഞ്ഞ് ധൈര്യമായി മുന്നോട്ടു വരുവാന്‍ തയ്യാറാവുന്നില്ലയെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ‘ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാക്ഷികളായി തീരുവാന്‍ വിളിക്കപെട്ടവരാണ് നാം ഒരോരുത്തരും. അങ്ങനെ വിളിക്കപെടുന്നതില്‍ നാം ഒരികലും ഭയപെടരുത്’.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ വേര്‍തിരിച്ച് അവരെ ഭയപെടുത്തി അവരുടെ മേല്‍ അധികാരം സ്ഥാപിക്കുന്ന തീവ്രവാദി സംഘടനകളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ‘ലോകത്തില്‍ സമാധാനവും ഐക്യവും സ്ഥാപിച്ച് ജാതി-മത ഭേദമന്യേ ആളുകള്‍ സഹോദരങ്ങളായി ജീവിക്കുന്നതിന് വേണ്ടിയാണ് ക്രിസ്തു മരിച്ച് ഉത്ഥാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 .

You must be logged in to post a comment Login