കൊല്ലാന്‍ കൂട്ടാക്കാതെ ആ മാലാഖ മരിച്ചു വീണു!

കൊല്ലാന്‍ കൂട്ടാക്കാതെ ആ മാലാഖ മരിച്ചു വീണു!

angelമാലാഖമാര്‍ എല്ലായിടത്തുമുണ്ട്. ലോകം ക്രൂരമാകുന്ന കാലത്ത് കാരുണ്യത്തിന്റെ രൂപങ്ങള്‍ പോലെ എവിടെ നിന്നൊക്കെയോ അവര്‍ അവതരിക്കും. കഴിഞ്ഞ ദിവസം വടക്കേ അമേരിക്കയിലെ ഗ്വാട്ടിമാലയിലും പ്രത്യക്ഷമായി ഒരു മാലാഖ. ഇത് മനുഷ്യക്കുഞ്ഞ് തന്നെ. പന്ത്രണ്ടു വയസ്സുകാരന്‍ എയ്ഞ്ജല്‍ ഏരിയല്‍ എസ്‌കലാന്റേ പെരേസ്. ഗ്വാട്ടിമാലയിലെ ഗുണ്ടകളുടെ ഗ്യാങ് അവനോട് ഒരു ബസ് ഡ്രൈവറെ കൊല്ലാന്‍ ആജ്ഞാപിച്ചു. ജീവനെടുക്കുന്നത് പാപമാണെന്ന് വിശ്വസിച്ച എയ്ഞ്ജല്‍ അവരുടെ ആജ്ഞ കേട്ടില്ല. ക്രുദ്ധരായ ഗുണ്ടകള്‍ അവനെ താഴേക്കു വലിച്ചെറിഞ്ഞു, 400 അടി ഉയരമുള്ള പാലത്തിന്റെ മുകളില്‍ നി്ന്നും.

ജൂണ്‍ 18 ന് ഉച്ചക്ക് 1 മണിക്കാണ് ഗുരുതരമായ അവസ്ഥയില്‍ എയ്ഞ്ജലിനെ ജീസസ് ഓഫ് ഗുഡ് ഹോപ്പ് അംഗങ്ങള്‍ ബെലീസ് പാലത്തിനു കീഴെ നിന്നും കണ്ടെത്തുന്നത്. വീഴ്ചയില്‍ രണ്ടുകാലും ഒടിഞ്ഞ എയ്ഞലിനെ അവര്‍ ഗ്വാട്ടിമാല സെന്റ് ജോണ്‍ ഓഫ് ഗോഡ് ആശുപത്രിയിലെത്തിച്ചു.

“ഒരു ബസ് ഡ്രൈവറെ കൊല്ലാന്‍ അവര്‍ എന്നോട് കല്‍പിച്ചു. അനുസരിക്കാതിരുന്നപ്പോള്‍ അവര്‍ എന്നെ പാലത്തിന്റെ മുകളില്‍ നിന്നു വലിച്ചെറിഞ്ഞു” മരിക്കും മുമ്പ് എയ്ഞ്ജല്‍ പറഞ്ഞതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

CJZORz5UkAAJKx3400 അടി മുകളില്‍ നിന്ന് വീണിട്ടും കുട്ടി ഉടനെ മരിക്കാതിരുതിന് കാരണം മരത്തിന്റെ ചില്ലകളില്‍ തട്ടിത്തട്ടി താഴേക്കു പോന്നതും താഴെ ഒരു പൊന്തക്കാടുണ്ടായിരുതുമാണെന്ന് സിറ്റി ഫയര്‍മാന്‍ യാവിയര്‍ സോട്ടോ അഭിപ്രായപ്പെട്ടു. 15 ദിവസം ഐസിയു വില്‍ കിടന്ന എയ്ഞ്ജല്‍ അവസാനം മരണത്തിനു കീഴടങ്ങി. കാര്‍ലോസ് ബെഞ്ജമിന്‍ പായ്‌സ് അയാല സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു, മരിച്ച എയ്ഞ്ജല്‍.
ഫ്രേസര്‍

You must be logged in to post a comment Login