കൊല്‍ക്കത്തയില്‍ മദര്‍ തെരേസയുടെ രൂപങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ കുറവ്

കൊല്‍ക്കത്തയില്‍ മദര്‍ തെരേസയുടെ രൂപങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ കുറവ്

കൊല്‍ക്കൊത്ത: മദര്‍ തെരേസയുടെ വിശുദ്ധ പദവി ലോകം ആഘോഷിച്ചപ്പോള്‍ അവരുടെ രൂപങ്ങള്‍ക്ക് കോല്‍ക്കത്തയില്‍ ലഭിച്ച തണുപ്പന്‍ പ്രതികരണം ലലാര്‍ഡോ എന്ന സ്പാനിഷ് ശില്‍പ്പ നിര്‍മ്മാണ കമ്പനിക്കാരെ അത്ഭുതപ്പെടുത്തി. കോല്‍ക്കത്തയിലെ മദര്‍ തെരേസയെന്ന ലലാര്‍ഡോയുടെ പുതിയ കളക്ഷന്‍സിനാണ് ആളുകള്‍ താത്പര്യമില്ലാതെ പ്രതികരിച്ചത്.

വി. മദര്‍ തെരേസയുടെ രൂപത്തിന്റെ 10 പീസുകളാണ് കപ്പല്‍ മുഖാന്തിരം ഇന്ത്യയിലേക്കെത്തിച്ചത്. ഇത് പിന്നീട് അവരുടെ തന്നെ ഇന്ത്യയിലുള്ള എട്ട് വ്യത്യസ്ത ചില്ലറവ്യാപാര കടകളിലേക്ക് അയച്ചു. 40,000 രൂപ വിലയും, 12 ഇഞ്ച് പൊക്കമുള്ള മൂന്ന് ശില്‍പ്പങ്ങള്‍ മദര്‍ വളരെ വര്‍ഷങ്ങള്‍ ചിലവഴിച്ച കോല്‍ക്കത്തയിലെ ഔട്ടലെറ്റിലേക്കും അയച്ചു. എന്നാല്‍ ഒരൊറ്റ ശില്‍പ്പങ്ങളും വിറ്റ് പോയില്ല. ഇന്ത്യയിലെ ലലാര്‍ഡോ സിഒഒ ആയ നിഖില്‍ ലംബ പറഞ്ഞു.

രൂപങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുന്നതിനു മുന്‍പ് ധാരാളം ആളുകള്‍ തങ്ങളെ വിളിച്ച് രൂപത്തിന്റെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ചതായി നിഖില്‍ പറഞ്ഞു. 11 ശില്‍പ്പങ്ങളുടെ പീസുകള്‍ക്കായുള്ള നിര്‍ദ്ദേശവും തങ്ങള്‍ക്ക് ലഭിച്ചതാണ്. നിഖില്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login