കൊല്‍ക്കത്ത മുന്‍ ആര്‍ച്ച്ബിഷപ് ഹെന്റി ഡിസൂസ അന്തരിച്ചു

കൊല്‍ക്കത്ത മുന്‍ ആര്‍ച്ച്ബിഷപ് ഹെന്റി ഡിസൂസ അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ കൊല്‍ക്കത്ത അതിരൂപതാധ്യക്ഷന്‍ ഹെന്റി സെബാസ്റ്റ്യന്‍ ഡിസൂസ(90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

അതിരൂപതയുടെ ഭരണകാര്യങ്ങളിലും സമൂഹനന്മയ്ക്കുതകുന്ന പ്രവര്‍ത്തനങ്ങളിലും അനിതരസാധാരണ പാടവം പുലര്‍ത്തിയിരുന്ന ആര്‍ച്ച്ബിഷപ് ഡിസൂസ ജനങ്ങളുടെ ആധ്യാത്മിക വളര്‍ച്ചയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഖരഗ്പൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ സ്ഥാപകനാണ്. 1986-ല്‍ ചുമതലയേറ്റ അദ്ദേഹം 2002ലാണ് വിരമിച്ചത്.

ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറിയും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്നു. മദര്‍ തെരേസ അന്തരിച്ച സമയത്ത് അദ്ദേഹമായിരുന്നു ആര്‍ച്ച്ബിഷപ്. അമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. കട്ടക്-ഭുവനേശ്വര്‍ ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

You must be logged in to post a comment Login