കൊല്‍ക്കൊത്തയില്‍ മദറിന്റെ വിശുദ്ധപദവി പ്രാര്‍ത്ഥനകളോടെയും കൃതജ്ഞതകളോടെയും

കൊല്‍ക്കൊത്തയില്‍ മദറിന്റെ വിശുദ്ധപദവി പ്രാര്‍ത്ഥനകളോടെയും കൃതജ്ഞതകളോടെയും

കൊല്‍ക്കൊത്ത: വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ കൊല്‍ക്കൊത്തയില്‍ ആ ദിനം ആഘോഷിച്ചത് പ്രാര്‍ത്ഥനകളോടെയും കൃതജ്ഞതാപ്രകടനങ്ങളോടെയും. പ്രദേശവാസികളായ നൂറുകണക്കിനാളുകളും കന്യാസ്ത്രീകളും വോളന്റിയേഴ്‌സും പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു.

വത്തിക്കാനില്‍ നിന്നുള്ള വിശുദ്ധപദ പ്രഖ്യാപനച്ചടങ്ങുകള്‍ കാണുന്നതിനായി മൂന്ന് വലിയ സ്ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. മദര്‍ തെരേസ ജീവിക്കുകയും മരിക്കുകയും ചെയ്ത ഇടമാണ് ഇവിടം.

You must be logged in to post a comment Login