കൊല ചെയ്യാന്‍ മനസ്സില്ലായിരുന്നു, പക്ഷേ കൊല്ലപ്പെട്ടു. ഫാ. ഹാമലിന് കണ്ണീരോടെ വിട

കൊല ചെയ്യാന്‍ മനസ്സില്ലായിരുന്നു, പക്ഷേ കൊല്ലപ്പെട്ടു. ഫാ. ഹാമലിന്  കണ്ണീരോടെ വിട

പാരീസ്: കഴിഞ്ഞ ചൊവ്വാഴ്ച ദിവ്യബലിമധ്യേ കഴുത്തറുത്തു കൊല്ലപ്പെട്ട വൈദികന്‍ ഫാ. ഹാമലിന്റെ മൃതദേഹം റൂവന്‍ കത്തീഡ്രലില്‍ സംസ്‌കരിച്ചു. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബര്‍ണാര്‍ഡ് കസെന്യൂവ് പങ്കെടുത്തു.  ആര്‍ച്ച്ബിഷപ് ഡൊമിനിക് ലെബ്രൂണ്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ദേവാലയത്തിലും പുറത്തുമായി ആയിരങ്ങള്‍ തിങ്ങിക്കൂടിയ സംസ്‌കാരചടങ്ങില്‍ ഫാ. ഹാമലിന്റെ മൂത്ത സഹോദരി റോസ്‌ലിന്‍ സംസാരിച്ചു. അള്‍ജീരിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത ഫാ. ഹാമല്‍, കൊല്ലാന്‍ ഉത്തരവിടാന്‍ മനസില്ലാത്തതിനാല്‍ ഓഫീസറാകാനുള്ള പ്രൊമോഷന്‍ നിരസിച്ച കാര്യം റോസ് ലിന്‍ കണ്ണീരോടെ പറഞ്ഞു.

നഗരത്തിലെ മുസ്‌ലിംകളും യഹൂദരും ചടങ്ങുകളില്‍ സംബന്ധിച്ചു.

You must be logged in to post a comment Login