കൊളംബിയന്‍ സന്ദര്‍ശനത്തിനൊരുങ്ങി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി

കൊളംബിയന്‍ സന്ദര്‍ശനത്തിനൊരുങ്ങി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി

കൊളംബിയ: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെട്രോ പരോളിന്‍ സെപ്റ്റംബര്‍ 26ന് കൊളംബിയ സന്ദര്‍ശിക്കും. കൊളംബിയന്‍ സര്‍ക്കാരും എഫ് എ ആര്‍ സി വിമതരും തമ്മില്‍ വളരെ നാള്‍ നീണ്ടു നില്‍ക്കുന്ന സമാധാന ഉടമ്പടിയുടെ ഭാഗമായാണ് കര്‍ദ്ദിനാള്‍ കൊളംബിയ സന്ദര്‍ശിക്കുന്നത്.

കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസും രാജ്യത്തെ ഏറ്റവും വലിയ വിമത ഗ്രൂപ്പായ റെവല്യൂഷണറി ആംഡ് ഫോര്‍സസ് ഓഫ് കൊളംബിയയും(എഫ് എ ആര്‍ സി) തമ്മില്‍ സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്ന ദിനത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ കര്‍ട്ടാജെന സന്ദര്‍ശിക്കുന്നത്. 52 വര്‍ഷം നീണ്ടു നില്‍ക്കുന്ന കലഹത്തിന് അവസാനം കാണുവാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇരുകൂട്ടരും ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്.

You must be logged in to post a comment Login