കൊളംബിയയിലെ ഗറില്ലകള്‍ക്ക് മാര്‍പാപ്പയെ കാണണം

കൊളംബിയയിലെ ഗറില്ലകള്‍ക്ക് മാര്‍പാപ്പയെ കാണണം

FARC guerillasറെവല്യൂഷനറി ആംഡ് ഫോഴ്‌സ് ഓഫ് കൊളംബിയയുടെ പ്രതിനിധികള്‍ക്ക് ഒരാഗ്രഹം. ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയിലെത്തുമ്പോള്‍ അദ്ദേഹവുമായി സന്ദര്‍ശനം അനുവദിക്കണം. വത്തിക്കാനും ക്യൂബന്‍ ഗവണ്‍മെന്റും വിഷയം ഗൗരവത്തില്‍ പഠിച്ചതിന് ശേഷം മാത്രമേ ഇത്തരമൊരു കണ്ടുമുട്ടല്‍ അനുവദിക്കുകയുള്ളൂ. ഗറില്ലകളും മാര്‍പാപ്പയും തമ്മിലുള്ള കണ്ടുമുട്ടലിന് സാധ്യതയുണ്ടെന്ന് എപ്പിസ്‌ക്കോപ്പല്‍കോണ്‍ഫ്രന്‍സ് ഓഫ് കൊളംബിയ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ലൂയിസ് എ കാസ്‌ട്രോ പറഞ്ഞു.

കൊളംബിയന്‍ ഗവണ്‍മെന്റും ഗറില്ലകളും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് അമ്പതിലേറെ വര്‍ഷഷങ്ങളായി. രണ്ട് ലക്ഷത്തിലധികം മരണങ്ങളും ഇരുപതിനായിരത്തോളം കാണാതെ പോകലുകളും മുപ്പതിനായിരത്തോളം തട്ടിക്കൊണ്ടുപോകലുകളും ഇതിനകം നടന്നിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കൂടിയാലോചനകളും ചര്‍ച്ചകളും നടന്നാല്‍ രാജ്യം സമാധാനത്തിലേക്ക് നയിക്കപ്പെടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

You must be logged in to post a comment Login