കൊളോണ്‍ കത്തീഡ്രല്‍ ആക്രമണം: ജര്‍മ്മന്‍ ബിഷപ്പുമാര്‍ മൗനം വെടിഞ്ഞു

ജര്‍മ്മനി: ഒരാഴ്ചയിലധികം നീണ്ടുനിന്ന മൗനത്തിനൊടുവില്‍ കൊളോണ്‍ കത്തീഡ്രല്‍ ആക്രമണത്തെക്കുറിച്ച് ജര്‍മ്മന്‍ ബിഷപ്പുമാര്‍ പ്രതികരിച്ചു. പുതുവത്സര രാവിലാണ് ലോകത്തെ ഞെട്ടിച്ച ആക്രമണമുണ്ടായത്. ആക്രമണത്തെ മ്യൂണിച്ച് ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാക്‌സ് അപലപിച്ചു. ഭാവിയില്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജര്‍മ്മന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്  വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

‘ കൊളോണ്‍ കത്തീഡ്രലില്‍ നടന്ന ആക്രമണം ഉത്കണ്ഠ ഉളവാക്കുന്നതാണ്. ഇത്തരം പ്രവൃത്തികളെ യാതൊരു കാരണവശാലും ന്യായീകരിക്കാനാകില്ല. ഈ വിഷയത്തില്‍ അധികാരികളുടെ ഭാഗത്തു നിന്നും കൃത്യമായൊരു മറുപടി പ്രതീക്ഷിക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ജര്‍മ്മന്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്’, റെയ്ന്‍ഹാര്‍ഡ് മാക്‌സ് പറഞ്ഞു.

You must be logged in to post a comment Login