കോംഗോയില്‍ ക്രൈസ്തവ മതപീഡനം വര്‍ദ്ധിക്കുന്നു

കോംഗോയില്‍ ക്രൈസ്തവ മതപീഡനം വര്‍ദ്ധിക്കുന്നു

കോംഗോ: ജിഹാദി ഗ്രൂപ്പുകള്‍ പ്രദേശത്ത് മേല്‍ക്കൈ നേടിയതോടെ ഡിമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ക്രൈസ്തവമതപീഡനം വര്‍ദ്ധിക്കുന്നതായി വാര്‍ത്ത. കഴിഞ്ഞ ശനിയാഴ്ച നോര്‍ത്ത് കിവുവില്‍ 36 ആളുകളാണ് കൊല ചെയ്യപ്പെട്ടത്. 2014 നവംബറിന് ശേഷമുള്ള ഏറ്റവും ഭീകരമായ ആക്രമണമാണിത്. കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പതു വരെയാകാം എന്നും കണക്കുകള്‍ പറയുന്നു.

ഈ കൂട്ടക്കുരുതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് യുഎന്‍ ഡിമോക്രാറ്റിക് റിപ്പ്ബ്ലിക് ഓഫ് കോംഗോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് നടന്ന ഈ കൂട്ടക്കുരുതിയെക്കുറിച്ച് അധികാരവൃന്ദങ്ങള്‍ നിശ്ശബ്ദത പാലിക്കുന്നതിനെ അപമാനകരമായ നിശ്ശബ്ദത എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്.

You must be logged in to post a comment Login