കോട്ടയം അതിരൂപത സ്ഥാപന ദിനാഘോഷം നാളെ

കോട്ടയം അതിരൂപത സ്ഥാപന ദിനാഘോഷം നാളെ

കോട്ടയം: കോട്ടയം അതിരൂപതയുടെ 106-ാമത് സ്ഥാപനദിനാഘോഷങ്ങള്‍ നാളെ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. രാവിലെ 10ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി.

മാര്‍പാപ്പയുടെ സമകാലിക പ്രബോധനങ്ങളുടെയും കാരുണ്യവര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ അതിരൂപതയുടെ അജപാലന ആഭിമുഖ്യങ്ങള്‍ എന്ന വിഷയത്തില്‍ ഫാ. ജോര്‍ജ് കറുകപ്പറമ്പില്‍ ക്ലാസ് നയിക്കും. തുടര്‍ന്ന് അതിരൂപതയിലെ വിവിധ അജപാലന കമ്മീഷനുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പങ്കുവച്ചു പ്രവര്‍ത്തന സാധ്യതകളെപ്പറ്റി ചര്‍ച്ച ചെയ്യും.

അതിരൂപത സ്ഥാപനദിനാഘോഷത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സമാപന സമ്മേളനത്തില്‍ വിശിഷ്ട നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ ആദരിക്കും.

You must be logged in to post a comment Login