കോട്ടയം നവജീവനില്‍ പ്രോലൈഫ് ദിനം ആഘോഷിച്ചു

കോട്ടയം നവജീവനില്‍ പ്രോലൈഫ് ദിനം ആഘോഷിച്ചു

കോട്ടയം: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം നവജീവനില്‍ പ്രോലൈഫ് ദിനം ആചരിച്ചു. കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടറും ഫാമിലി കമ്മീഷന്‍ സെക്രട്ടറിയുമായ ഫാദര്‍ പോള്‍ മാടശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍ വലിയവീട് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ജീവസംസ്‌കാരത്തിന്റെ വക്താക്കളാകണമെന്നും കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സഹോദരന് കാവലും സമൂഹത്തിന് കരുതലുമാകണമെന്നും ഫാദര്‍ പോള്‍ മാടശ്ശേരി പറഞ്ഞു. സമൂഹത്തില്‍ മരണസംസ്‌കാരം വര്‍ദ്ധിച്ചു വരുന്നസാഹചര്യത്തില്‍ അത് കയ്യും കെട്ടി നോക്കി നില്‍ക്കരുത്. അയല്‍ക്കാരെ ജാതിമത വ്യത്യാസമില്ലാതെ സ്‌നേഹിക്കണം. അവര്‍ക്കാവശ്യമുള്ള സഹായങ്ങള്‍ ചെയ്യണം. മൗനം വെടിഞ്ഞ് ജീവസംസ്‌കാരത്തിന്റെ വക്താക്കളായി മാറണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login