കോണ്‍വെന്റ് സ്‌കൂളുകളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഗോവന്‍ മുഖ്യമന്ത്രി

കോണ്‍വെന്റ് സ്‌കൂളുകളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഗോവന്‍ മുഖ്യമന്ത്രി

goaന്യൂനപക്ഷങ്ങള്‍ നടത്തുന്ന കോണ്‍വെന്റ് സ്‌കൂളുകളുടെ ഗുണ-ദോഷങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള തര്‍ക്കങ്ങള്‍ നിര്‍ത്താന്‍ ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ ഒരു മന്ത്രിയോടും എംഎല്‍എ യോടും ആവശ്യപ്പെട്ടു. പ്രസ്തുത തര്‍ക്കങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം കലര്‍ന്നു തുടങ്ങിയ സാഹചര്യത്തിലാണിത്.

കോണ്‍വെന്റ് സ്‌കൂളുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്നും ഹിന്ദുമതത്തില്‍ നിന്നും അകറ്റുന്നുവെന്ന ഗോവന്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് മന്ത്രി ദീപക്ക് ദവാലിക്കര്‍ നടത്തിയ പരാമര്‍ശനം താന്‍ പിന്തുണയ്ക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘കോണ്‍വെന്റ് സ്‌കൂളുകളില്‍ ചില ക്രമേക്കേടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതു പോലെ ഒട്ടേറെ നന്മയും കണ്ടിട്ടുണ്ട്. ഒന്നും സാമാന്യവല്‍ക്കരിക്കേണ്ടതില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login