കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാള്‍ 25 മുതല്‍

കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാള്‍ 25 മുതല്‍

കോതമംഗലം: മാര്‍തോമ ചെറിയ പള്ളിയില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 331 ാ മത് ശ്രാദ്ധ പെരുന്നാള്‍ ‘(കന്നി20 പെരുന്നാള്‍) 25 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ആഘോഷിക്കും.

25 ന് രാവിലെ 5.15 ന് പ്രഭാത നമസ്‌കാരം ആറിനും 7.15 നും ഒമ്പതിനും വിശുദ്ധകുര്‍ബാന, വൈകുന്നേരം അഞ്ചിന് വികാരി ഫാ. മോന്‍സി ഏബ്രഹാം നിരവത്ത്കണ്ടത്തില്‍ പെരുന്നാള്‍ കൊടിയേറ്റും. പരിശുദ്ധ ബാവ ആദ്യമെത്തി വിശ്രമിച്ച കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലില്‍ നിന്നുള്ള പ്രദക്ഷിണം കൊടിയേറ്റിന് മുന്നോടിയായി പള്ളിയിലെത്തും.

26 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന. ഇതേ ദിവസങ്ങളില്‍ വൈകുന്നേരം ആറിന് സന്ധ്യാ നമസ്‌ക്കാരത്തിന് ശേഷം തിരുനാളിന്റെ ഒരുക്ക സുവിശേഷ യോഗവും നടത്തും. പ്രധാന പെരുന്നാള്‍ ദിനമായ രണ്ടിനും മൂന്നിനും ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തിലാണു തിരുക്കര്‍മങ്ങള്‍.

ഹൈറേഞ്ചില്‍ നിന്ന് ഉള്‍പ്പെടെ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുള്ള കാല്‍നട തീര്‍ഥാടകര്‍ രണ്ടിന് വൈകുന്നേരം പരിശുദ്ധ ബാവയുടെ കബറിങ്കലെത്തും. രാത്രി പത്തിനും  മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിനും പ്രദക്ഷിണം നടത്തും.

സമാപന ദിവസമായ നാലിന് പതിനായിരക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധ ബാവയുടെ കബറിടം വണങ്ങി അനുഗ്രഹം തേടും.

You must be logged in to post a comment Login