കോപ്റ്റിക്ക് രക്തസാക്ഷികളുടെ പേരില്‍ ദേവാലയം

കോപ്റ്റിക്ക് രക്തസാക്ഷികളുടെ പേരില്‍ ദേവാലയം

coptic martyrs1ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കൊലപ്പെടുത്തിയ ക്രിസ്ത്യാനികള്‍ക്കായി പ്രത്യേക ദേവാലയം ഒരുങ്ങുന്നു. ഈജിപ്തിലെ അല്‍വാര്‍ ഗ്രാമത്തിലാണ് ദേവാലയത്തിന് തറക്കല്ലിട്ടത്. കൊല്ലപ്പെട്ടവരുടെ സ്വദേശമായ മിനിയയില്‍ നിന്ന് 25 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. ലിബിയയില്‍ ഐ.എസ് കൊലപ്പെടുത്തിയ ക്രിസ്ത്യാനികളെ രക്തസാക്ഷികള്‍ എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്.

ചില പ്രാദേശിക ഇസ്ലാം സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നുവെങ്കിലും മുതിര്‍ന്ന മത നേതാക്കള്‍ ദേവാലയം പണികഴിപ്പിക്കുന്നതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ടു വച്ചു. ഇതിനിടെ അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി ഇരുസമുദായങ്ങളിലെയും പ്രതിനിധികളുടെ പ്രത്യേക യോഗവും മിനിയാ ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്തു..

You must be logged in to post a comment Login