കോപ്റ്റിക് ആശ്രമങ്ങള്‍ക്ക് ജിഹാദികളില്‍ നിന്ന് ഭീഷണി

കെയ്‌റോ: ബാരാമോസിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ആശ്രമത്തിന് ജിഹാദികളില്‍ നിന്ന് ഭീഷണി. പരിശുദ്ധ കന്യാമറിയത്തിന്റെ പേരിലുള്ളതാണ് ആശ്രമം. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പള്ളികള്‍ക്കും കോപ്റ്റിക് ആശ്രമങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകനും അഭിഭാഷകനുമായ യൂസിഫ് മാലക്ക് ആവശ്യപ്പെട്ടു. 2011 ലെ പുതുവര്‍ഷത്തില്‍ 23 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് മുമ്പും ഇത്തരം ഭീഷണികള്‍ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login