കോപ്റ്റിക് വൈദികന്‍ ഫാ. റാഫേല്‍ മൗസ കൊല ചെയ്യപ്പെട്ടു

കോപ്റ്റിക് വൈദികന്‍ ഫാ. റാഫേല്‍ മൗസ കൊല ചെയ്യപ്പെട്ടു

കെയ്‌റോ: കോപ്റ്റിക് വൈദികന്‍ ഫാ. റാഫേല്‍ മൗസ കൊല ചെയ്യപ്പെട്ടു. ഇസ്ലാമിക സ്റ്റേറ്റിന്റെ പ്രാദേശിക വിഭാഗമാണ് കൊലയ്ക്ക് പിന്നിലെന്ന് അവകാശവാദമുയര്‍ത്തി. ജൂണ്‍ 30 നാണ് കൊലപാതകം നടന്നത്.

വിശുദ്ധ ബലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു നാല്പത്തിയാറുകാരനായ ഫാ. മൗസയെ അക്രമികള്‍ കൊലപ്പെടുത്തിയത്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ പോപ്പ് തവ്രദോസിനൊപ്പം വൈദികന്റെ മരണത്തില്‍ അനുശോചിച്ചു.

രാജ്യത്തെ വിഭാഗീയമായി തിരിക്കുന്ന ഭീകരവാദത്തിന്റെ ഭീതിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്നും അവര്‍ക്ക് സുരക്ഷിതത്വം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You must be logged in to post a comment Login