കോപ്റ്റിക് സഭ 21 രക്തസാക്ഷികളുടെ ഓര്‍മ്മദിനം ആചരിച്ചു

കോപ്റ്റിക് സഭ 21 രക്തസാക്ഷികളുടെ ഓര്‍മ്മദിനം ആചരിച്ചു

സാമലോറ്റ്: ജിഹാദികള്‍ കൊല ചെയ്ത 21 കോപ്റ്റിക് ക്രൈസ്തവരുടെ ഓര്‍മ്മദിനം സഭ ആചരിച്ചു. രകതസാക്ഷികളോടുള്ള ആദരസൂചകമായി നടന്ന തിരുക്കര്‍മ്മങ്ങളില്‍ നിരവധി
മെത്രാന്മാരും വൈദികരും പങ്കെടുത്തു. തുടര്‍ച്ചയായ ദിവ്യബലികള്‍, പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ എന്നിവയായിരുന്നു പ്രധാനപ്പെട്ട തിരുക്കര്‍മ്മങ്ങള്‍.

21 രക്തസാക്ഷികളുടെ ഓര്‍മ്മ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷിക്കുന്നുണ്ട്. 2015 ജനുവരിയില്‍ലിബിയായില്‍ വച്ചാണ് ഈ രക്തസാക്ഷികളെ തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 15 ന് ഇവരുടെ ശിരച്ഛേദം നടത്തുന്ന വീഡിയോ ജിഹാദികള്‍ പുറത്തുവിട്ടു. ഇവരുടെ ദാരുണമായ മരണംകഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍തന്നെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക തവദ്രോസ് രണ്ടാമന്‍ കോപ്റ്റിക് സഭയിലെരക്തസാക്ഷികളുടെ ഗ്രന്ഥത്തിലേക്ക് ഇവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഫെബ്രുവരി 15 ഓര്‍മ്മദിനമായി പ്രഖ്യാപിക്കുകയും
ചെയ്തിരുന്നു.

You must be logged in to post a comment Login