കോയമ്പത്തൂര്‍ ദേവാലയ ആക്രമണം; അറസ്റ്റിനെതിരെ ഹിന്ദു മുന്നണി

കോയമ്പത്തൂര്‍ ദേവാലയ ആക്രമണം; അറസ്റ്റിനെതിരെ ഹിന്ദു മുന്നണി

കോയമ്പത്തൂര്‍: ദേവാലയം ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തതിനെതിരെ ഹിന്ദു മുന്നണി. 2011 ല്‍ ഈ ദേവാലയത്തിന്റെ നിര്‍മ്മാണത്തിനെതിരെ കേസ് കൊടുത്തിരുന്നതാണെന്നും ദൂരപരിധി ലംഘിച്ചാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത് എന്നുമാണ് ഹിന്ദു മുന്നണിയുടെ ആരോപണം. സ്ഥലം കൈയേറിയാണ് ദേവാലയം നിര്‍മ്മിച്ചതെന്നും ദേവാലയനിര്‍മ്മാണത്തിന് അനുമതി ലഭിച്ചിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു.

എന്നാല്‍ ദേവാലയം 1948 ല്‍ പണിതതാണെന്നും നിലവിലുള്ള ദേവാലയത്തോട് ചേര്‍ന്ന് പ്രാര്‍ത്ഥാനലയം കൂട്ടിപിടിച്ചതേയുള്ളൂ എന്നും ദേവാലയവുമായി ബന്ധപ്പെട്ട വ്യക്തികള്‍ വിശദീകരിക്കുന്നു.

You must be logged in to post a comment Login