ക്യാമറയ്ക്കു മുന്നിലെ നിഷ്‌കളങ്കത

ക്യാമറയ്ക്കു മുന്നിലെ നിഷ്‌കളങ്കത

kid syriaതോക്കാണെന്നു കരുതി ക്യാമറയ്ക്കു മുന്‍പില്‍ കീഴടങ്ങുന്ന സിറിയന്‍ ബാലികയുടെ ചിത്രം നവമാധ്യമങ്ങളില്‍ കഴിഞ്ഞദിവസം വൈറലായ് മാറിയിരുന്നു. മധ്യപൂര്‍വദേശത്ത് അഭയാര്‍ത്ഥി കുട്ടികള്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു ഈ ചിത്രമെന്ന് ജെസ്യൂട്ട് അഭയാര്‍ഥി സേവന സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തക സെറീന്‍ ഹദ്ദാസ് പറഞ്ഞു.

കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തി കീഴടങ്ങി നില്‍ക്കു പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ചര്‍ച്ചയ്ക്കു വഴിയൊരുക്കിയതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ഹദാദ്.
അഭയാര്‍ത്ഥി ക്യാമ്പുകളിലെ കുട്ടികള്‍ നിര്‍വികാരരും പ്രതീക്ഷയറ്റവരും ആയി കാണപ്പെടുന്നു. യുദ്ധത്തിന്റയും കലാപത്തിന്റയും ബാക്കി പത്രങ്ങളായി അവശേഷിക്കപ്പെടുന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നത് അവരുടെ ഉള്ളു തുറന്നുള്ള വികാരം പ്രകടിപ്പിക്കുതിലൂടെയാണെും സെറീന കൂട്ടിച്ചേര്‍ത്തു.
സിറിയയിലെ അറ്റ്‌മെഹിലുള്ള ക്യാമ്പില്‍ വച്ചാണ് ഫോട്ടോഗ്രാഫറായ ഉസ്മാന്‍ സഗിര്‍ലി 4 വയസ്സുള്ള ഫുഡിയയെ കാണുന്നത്. ‘പൊതുവെ ക്യാമറ കണ്ടാല്‍ കുട്ടികള്‍ നാണത്താല്‍ ഓടി ഒളിക്കുകയോ മുഖം മറയ്ക്കുകയോ ചെയ്യും. എന്നാല്‍ ഫുഡിയ ക്യാമറ കണ്ട ഉടന്‍ തോക്കാണെ ധാരണയില്‍ പേടിച്ച് കൈകള്‍ ഉയര്‍ത്തുകയായിരുന്നുവെന്ന് ഉസ്മാന്‍ സഗിര്‍ലി പറഞ്ഞു.
യുദ്ധത്തിന്റെയും കലാപത്തിന്റയും ഭീകരത ലോകത്തെ അറിയിക്കുന്നത് മുതിര്‍വരുടെ ചിത്രങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ ചിത്രങ്ങള്‍ ആണെന്ന് സഗിര്‍ലി പറഞ്ഞു. അവര്‍ വികാരങ്ങള്‍ നിഷ്‌കളങ്കമായി പ്രതിഫലിപ്പിക്കുന്നവരാണെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ ഭീതി പ്രകടിപ്പിക്കുന്ന രീതി വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ‘ചില കുട്ടികളെ ഭയം മാനസീകമായി ഉലയ്ക്കും. ചിലര്‍ പുറത്തു പ്രകടിപ്പിക്കാതെ മനസ്സില്‍ ഒതുക്കും. മറ്റു ചില കുട്ടികള്‍ രോഷാകുലരായി പ്രതികരിക്കും. മൗനം അവലംബിക്കുന്ന മറ്റൊരു കൂ്ട്ടം കുട്ടികളുമുണ്ട്’ സെറീന്‍ അഭിപ്രായപ്പെട്ടു..

You must be logged in to post a comment Login