ക്യാമ്പസ് മിനിസ്ട്രി സമ്മേളനം നാളെ

ക്യാമ്പസ് മിനിസ്ട്രി സമ്മേളനം നാളെ

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ ക്യാമ്പസ് മിനിസ്ട്രി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി ഡയറക്ടര്‍മാരുടെയും കോളജുകളിലെ സിഎസ്എമ്മുമാരുടെയും ഐക്കഫ്, ജീസസ് യൂത്ത് അഡൈ്വസര്‍മാരുടെയും ചാപ്ലെയ്ന്‍മാരുടെയും സമ്മേളനം നാളെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബോബി ജോസ് കട്ടിക്കാട് കപ്പൂച്ചിന്‍,റവ.ഡോ ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഡോ.ചാക്കോച്ചന്‍ ഞാവള്ളില്‍ എന്നിവര്‍ പ്രസംഗിക്കും.

You must be logged in to post a comment Login