ക്യൂബന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി പാപ്പയുടെ സഹായാഭ്യര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: നിക്കരാഗ്വയുടെയും കോസ്റ്റാ റിക്കയുടെയും അതിര്‍ത്തികളില്‍ പെട്ടുപോയ ക്യൂബന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ത്രികാലജപപ്രാര്‍ത്ഥനയ്ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സഹായാഭ്യര്‍ത്ഥന നടത്തി. അയ്യായിരത്തോളം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലെത്താന്‍ പരിഹാരം നിര്‍ദ്ദേശിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ നിമിഷങ്ങളില്‍ എന്റെ മനസ്സ് സെന്‍ട്രല്‍ അമേരിക്കയില്‍ ബുദ്ധിമുട്ടിലായി കഴിയുന്ന അനേകം ക്യൂബന്‍ അഭയാര്‍ത്ഥികള്‍ക്കിടയിലാണ്. അവര്‍ പലരും മനുഷ്യക്കടത്തിന്റെ ഇരകളാണ്. ഈ അത്യാവശ്യഘട്ടത്തില്‍ ആ ജനതയോട് ഔദാര്യം കാണിക്കൂക.. എത്രയും പെട്ടെന്ന് പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക.. പാപ്പ പറഞ്ഞു.

You must be logged in to post a comment Login