ക്യൂബയുടെ മാധ്യസ്ഥയുടെ മുമ്പില്‍ പ്രാര്‍ത്ഥനാനിരതനായി…

ക്യൂബയുടെ മാധ്യസ്ഥയുടെ മുമ്പില്‍ പ്രാര്‍ത്ഥനാനിരതനായി…

37a3cf61c5ece16ea42c299f41d7fb8f-717x450സാന്റിയാഗോ: ക്യൂബന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയുടെ മധ്യസ്ഥയായ വെര്‍ജിന്‍ ഓഫ് ചാരിറ്റി ഓഫ് കോബ്രെയുടെ മുമ്പില്‍ പ്രാര്‍ത്ഥിച്ചു. തടികൊണ്ട് പൂര്‍ണ്ണമായും നിര്‍മ്മിച്ച രൂപത്തിന്റെ കാല്‍പാദങ്ങളില്‍ മാര്‍പാപ്പ ബൊക്കെ സ മര്‍പ്പിച്ചു. പിന്നെ കുരിശുവരച്ച് നിശ്ശബ്ദനായി ആ രൂപത്തിന് മുമ്പില്‍ പത്തുമിനിറ്റോളം പ്രാര്‍ത്ഥനയില്‍ മുഴുകി. 1998 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ ദൈവാലയം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. മാതാവിന്റെ ശിരസില്‍ സ്വര്‍ണ്ണകിരീടം അണിയിക്കുകയും ചെയ്തു. 2012 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും ഇവിടെയെത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

You must be logged in to post a comment Login