ക്രാക്കോവില്‍, നാഥനെ വാഴ്ത്തി പാടി റെക്‌സ്ബാന്‍ഡ്

ക്രാക്കോവില്‍, നാഥനെ വാഴ്ത്തി പാടി റെക്‌സ്ബാന്‍ഡ്

ക്രാക്കോവ്: ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങളുടെ സന്തോഷത്തിന്റെയും പ്രാര്‍ത്ഥനയുടെയും ആത്മീയതയുടെയും അരങ്ങായി മാറിയ ലോകയുവജനസമ്മേളനത്തില്‍ മലയാളത്തിന്റെ മഹത്വവും കൊടി പാറിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്ത നൈറ്റ് വിജിലില്‍ ജീസസ് യൂത്തിന്റെ ഇന്റര്‍നാഷനല്‍ കാത്തലിക് ബാന്‍ഡായ റെക്‌സ് ബാന്‍ഡ് ആലപിച്ചത് നാഥനെ വാഴ്ത്തി പാടാം എന്ന ഗാനമായിരുന്നു.

നൂറ് രാജ്യങ്ങളില്‍ നിന്നുള്ള 1.5 മില്യന്‍ യുവജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു ആ ഗാനം. ഫ്രാന്‍സിസ് മാര്‍പാപ്പയെയും ആ ഗാനം ഹഠാദാകര്‍ഷിച്ചു.

ആറാം തവണയാണ് ലോകയുവജനവേദിയില്‍ ഗാനം ആലപിക്കാന്‍ റെക്‌സ്ബാന്‍ഡിന് അവസരം ലഭിച്ചത്. ജര്‍മ്മനി, ഓസ്‌ട്രേലിയ,സ്‌പെയ്ന്‍, ബ്രസീല്‍, കാനഡ എന്നിവയായിരുന്നു മുന്‍വേദികള്‍.

ക്രാക്കോവില്‍ പാടിയ ഗാനത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുകയാണ്.

You must be logged in to post a comment Login