ക്രാക്കോവില്‍ മാര്‍പാപ്പ എങ്ങനെയാണ് വീണത്? രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് മാര്‍പാപ്പ…

ക്രാക്കോവില്‍ മാര്‍പാപ്പ എങ്ങനെയാണ് വീണത്? രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് മാര്‍പാപ്പ…

വത്തിക്കാന്‍: ക്രാക്കോവില്‍ യുവജനസംഗമസമ്മേളനവേദിയില്‍ വച്ച് കുര്‍ബാനയര്‍പ്പണത്തിനായി വരുന്ന വഴിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ വീണത് ലോകമെങ്ങുമുള്ള വിശ്വാസികളെ വളരെ സങ്കടപ്പെടുത്തിയ കാഴ്ചയായിരുന്നു. അത്ഭുതമെന്ന് പറയട്ടെ അദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചതുമില്ല.

എങ്ങനെയാണ് താന്‍ വീണതെന്ന രഹസ്യം ക്രാക്കോവില്‍ നിന്ന് വത്തിക്കാനിലേക്ക് മടങ്ങുന്ന വഴിക്ക് വിമാനത്തില്‍വച്ച് പത്രപ്രവര്‍ത്തകരോട് അദ്ദേഹം വെളിപ്പെടുത്തി. ഞാന്‍ മാതാവിനെ നോക്കിയാണ് വന്നത്. സ്‌റ്റെയര്‍ ഉള്ള കാര്യം ഞാന്‍ മറന്നുപോയി. അങ്ങനെയാണ് എനിക്ക് ചുവടു തെറ്റിയത്. വീണതിന് ശേഷം ഞാന്‍ അത്ഭുതത്തോടെ ഓര്‍ത്തു,  വീണിട്ടും എനിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലല്ലോയെന്ന്. ഇത് വളരെ അതിശയകരമായിരിക്കുന്നു.

You must be logged in to post a comment Login