ക്രിസ്തീയ അഭിഭാഷകന്റെ മോചനം ആവശ്യപ്പെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകള്‍

ഹോചിമിന്‍ സിറ്റി: രാഷ്ട്രത്തിനെതിരെ പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ക്രിസ്തീയ അഭിഭാഷകനെയും സഹപ്രവര്‍ത്തകയെയും വിട്ടയ്ക്കണം എന്ന് വിയറ്റ്‌നാമിനോട്‌
ആവശ്യപ്പെട്ട് അന്തര്‍ദ്ദേശീയ മനുഷ്യാവകാശസംഘടനകള്‍ രംഗത്ത്. ഡിസംബര്‍ പതിനാറിനാണ് നാഗ്യൂയെന്‍ വാന്‍ ദായ്യെയും ലീ താ ഹായെയും അറസ്റ്റ് ചെയ്തത്. ഇരുപത് വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രപ്രതിനിധികളുമായി മീറ്റിംങിന് ശ്രമിച്ചു എന്നതാണ് കുറ്റം. ഇഡോനേഷ്യ, തായ്‌ലന്റ്, വിയറ്റ്‌നാം, യൂനൈററഡ് സ്‌റ്റേറ്റ്‌സ്, യൂറോപ്പ് എന്നിവിടങ്ങളിലെ മനുഷ്യാവകാശസംഘടനകളാണ് മോചനം ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കുന്നത്.

You must be logged in to post a comment Login