ക്രിസ്തീയ മാധ്യമ പ്രസ് കോണ്‍ഫറന്‍സും സിമ്പോസിയവും മെയ് 17ന് പിഒസിയില്‍

ക്രിസ്തീയ മാധ്യമ പ്രസ് കോണ്‍ഫറന്‍സും സിമ്പോസിയവും മെയ് 17ന് പിഒസിയില്‍

കൊച്ചി: കുട്ടികളുടെ ആത്മീയ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ക്രിസ്റ്റീന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 17 ന് എറണാകുളം പിഒസിയില്‍ വച്ച് മാധ്യമ പ്രസ് കോണ്‍ഫറന്‍സും സിമ്പോസിയവും നടക്കുന്നു. കേരളത്തിലെ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധികളുംസാംസ്‌കാരിക നായകന്മാരും പങ്കെടുക്കും.

പ്രസ്തുത സമ്മേളനത്തില്‍ മാധ്യമരംഗത്ത് ക്രിസ്തീയ ചൈതന്യം നിലനിര്‍ത്താന്‍ പരിശ്രമിച്ചവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ ആദരിക്കുകയും പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.

സഭയയ്ക്കും കേരളത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കും ശക്തവും വ്യക്തവുമായ ചുവടുവെപ്പുകള്‍ക്ക് സഹായകരമാവുക എന്ന ലക്ഷ്യത്തോടെയാണ് സിമ്പോസിയവും പ്രസ് കോണ്‍ഫറന്‍സും സംഘടിപ്പിച്ചിരിക്കുന്നത്.

മെയ് 17 ന് രാവിലെ 9.30 ന് ആരംഭിക്കുന്ന പരിപാടി എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ ഔദ്യോഗിക വക്താവ്‌ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ടി. ദേവപ്രസാദ്, ഡോ. സി. തെരേസ്, പി. എക്‌സ് അന്നക്കുട്ടി, പി. വി. മേരിക്കുട്ടി, മോണ്‍. ഡോ. ജോസ് നവാസ് എന്നിവര്‍ സംസാരിക്കും.

You must be logged in to post a comment Login