ക്രിസ്തുമസ് രാവില്‍ പുടിന്റെ അപ്രതീക്ഷിത സന്ദര്‍ശനം

റഷ്യ: ക്രിസ്തുമസ് രാവില്‍ പള്ളിയിലേക്കു കടന്നുവന്ന അപ്രതീക്ഷിത അതിഥിയെ കണ്ട് റഷ്യക്കാര്‍ ഞെട്ടി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആയിരുന്നു അത്. റഷ്യയിലെ ട്വെര്‍ പ്രവിശ്യയിലുള്ള ദേവാലയത്തിലായിരുന്നു പുടിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.

വിശ്വാസികള്‍ അമ്പരന്നു നിന്നെങ്കിലും പുടിന്‍ തികച്ചും ശാന്തനായിരുന്നു. മെഴുതിരികള്‍ കത്തിച്ച് ഭക്തിയോടെ തങ്ങളുടെ പ്രസിഡന്റ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത് ജനങ്ങള്‍ അത്ഭുതത്തോടെ നോക്കി നിന്നു.

ജൂലിയന്‍ കലണ്ടര്‍ പ്രകാരമാണ് റഷ്യ, ഈസ്റ്റേണ്‍ യൂറോപ്പ്, ഗ്രീസ്, തുടങ്ങിയ സ്ഥലങ്ങളിലെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഡിസംബര്‍ 25 നു ശേഷം 13 ദിവസങ്ങള്‍ കൂടി ഇവര്‍ക്ക് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി കാത്തിരിക്കണം.

You must be logged in to post a comment Login