ക്രിസ്തുവിനെയും വിശുദ്ധരെയും പാവകളാക്കി;അര്‍ജന്റീനിയന്‍ പ്രദര്‍ശനം വിവാദത്തില്‍

ബ്യൂണസ് ഐറിസ്: ബാര്‍ബി, കെന്‍ പാവകളെ ക്രിസ്തുവിന്റെയും മാതാവിന്റെയും മറ്റു വിശുദ്ധരുടെയും ഛായയില്‍ നിര്‍മ്മിച്ചു കൊണ്ട് അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നടക്കുന്ന പ്രദര്‍ശനം  വിവാദത്തില്‍. 33 ബാര്‍ബി,കെന്‍ പാവകളെയാണ് ക്രൂശിതനായ യേശുവിന്റെയും കന്യകാമറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും രൂപത്തില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

‘ബാര്‍ബി, ദ പ്ലാസ്റ്റിക് റിലീജീയന്‍’ എന്ന പേരിലുള്ള പ്രദര്‍ശനം നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ലോകവ്യാപകമായി പല കത്തോലിക്കാ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.

എന്നാല്‍ വിവാദമുണ്ടാക്കുകയായിരുന്നില്ല പ്രദര്‍ശനങ്ങളുടെ ഉദ്ദേശ്യമെന്ന് ബ്യൂണസ് ഐറിസിലെ സെന്റ് തോമസ് ഇടവകാ വികാരി ഫാ.അഡ്രിയാന്‍ സാന്ററെല്ലി പറഞ്ഞു. ബാര്‍ബിയും കെന്നും കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള പാവകളാണ്. ഇതൊരു കലാസൃഷ്ടി മാത്രമാണ്. കുട്ടികളെ ലക്ഷ്യമാക്കിയാണ് ഈ പ്രദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login