ക്രിസ്തുവിനെ കണ്ടെത്തേണ്ടത് രാജകീയ സിംഹാസനങ്ങളിലല്ല, വി. കുര്‍ബാനയിലെന്ന് ഫ്രാന്‍സിസ് പാപ്പാ

ക്രിസ്തുവിനെ കണ്ടെത്തേണ്ടത് രാജകീയ സിംഹാസനങ്ങളിലല്ല, വി. കുര്‍ബാനയിലെന്ന് ഫ്രാന്‍സിസ് പാപ്പാ

Pope_Francis_1_at_the_Wednesday_General_Audience_in_St_Peters_Square_on_May_20_2015_Credit_Daniel_Iba_n_ez_CNA_5_20_15ആകാശങ്ങള്‍ക്കപ്പുറമെങ്ങോ ഉള്ള രാജകീയസിംഹാസനങ്ങളിലല്ല, മറിച്ച് വിശുദ്ധ കുര്‍ബാനയിലാണ് നമുക്ക് ക്രിസ്തുവിനെ ദര്‍ശിക്കാന്‍ സാധിക്കുകയെന്ന് ഫ്രാന്‍സിസ് പാപ്പ. ‘അപ്പത്തിന്റെയും വീഞ്ഞിന്റേയും രൂപത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ അദ്ദേഹം സന്നിഹിതനാകുന്നു. നമ്മുടെ ഹൃദയത്തിന്റെ തന്ത്രികളെ അവിടുന്നു തൊടുന്നു. അവിടുത്തെ അനന്തസ്‌നേഹത്താല്‍ ക്രിസ്തു നമ്മെ സ്പര്‍ശിക്കുന്നു. ഈ സ്‌നേഹവും ചൈതന്യവും മറ്റുള്ളവരിലേക്കു പകരാനുള്ള ദൗത്യവും നമ്മളില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നു’ വത്തിക്കാനില്‍ ഒത്തുകൂടിയ അള്‍ത്താരബാലന്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

ദൈവത്തോട് ചേര്‍ന്നുതന്നെയുള്ള ജീവിതം നയിക്കണമെന്നും പാപസാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശക്തി അതു നമുക്കു നല്‍കുമെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു. ‘നാമെല്ലാവരും ദുര്‍ബലരാണ്. പാപത്തില്‍ വീഴാം. എന്നാല്‍ അതിനെ അതിജീവിക്കാനുള്ള ശക്തി ലഭിക്കണമെങ്കില്‍ നിരന്തരം പ്രാര്‍ത്ഥിക്കണം. എല്ലാ കാര്യങ്ങളിലും തുറവിയുള്ളവരായിരിക്കണം നമ്മള്‍. ദൈവത്താല്‍ സവിശേഷമാം വിധം തിരഞ്ഞെടുക്കപ്പെട്ടവരാണ് നിങ്ങള്‍. അതിനാല്‍ തന്നെ നിങ്ങള്‍ അനുഗ്രഹീതരുമാണ്’ ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് അള്‍ത്താരബാലന്‍മാരാണ് മാര്‍പാപ്പയുടെ വാക്കുകള്‍ ശ്രവിക്കാന്‍ ഒത്തുചേര്‍ന്നത്.

You must be logged in to post a comment Login