“ക്രിസ്തുവിനെ പോലെ ലോകമെങ്ങും നിരപരാധികള്‍ നിന്ദിക്കപ്പെടുന്നു”

“ക്രിസ്തുവിനെ പോലെ ലോകമെങ്ങും നിരപരാധികള്‍ നിന്ദിക്കപ്പെടുന്നു”

‘ക്രിസ്തീയ കലണ്ടറിലെ ഏറ്റവും പരിപാവനമായ ആഴ്ചയിലേക്കാണ് നാം പ്രവേശിക്കുന്നത്. കുരിശും താങ്ങി കാല്‍വരിയിലേക്ക് യാത്രയാകുന്ന യേശുവിനെ ഓര്‍മിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മധ്യേഷ്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിരപരാധികള്‍ വീണ്ടും നിന്ദിക്കപ്പെടുന്നു. നീതി ചവിട്ടിയരയ്ക്കപ്പെടുന്നു.’ അതിരൂപതയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് മീഡിയ സെന്റര്‍ ഡയറക്ടര്‍ ഫാ. ഒലോവോ കയാഡോ പറഞ്ഞു.

‘യെമന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് കന്യാസ്ത്രീകള്‍ അവിടെ എത്തിയത്. കുഷ്ഠരോഗികളെയും വൃദ്ധരെയും വളരെ സമര്‍പ്പണബോധത്തോടെ അവര്‍ ശുശ്രൂഷിച്ചുവെന്് ഫാ. ഒലോവോ കയാഡോ അഭിപ്രായപ്പെട്ടു. ‘ഇന്ത്യയുടെ പുത്രനായ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഗോവന്‍ സഭ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. 2012 ല്‍ സലേഷ്യന്‍ സഭ യെമനില്‍ സേവനത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകുയുണ്ടായി.’ അതിരൂപതയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് മീഡിയ സെന്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിലിനു വേണ്ടി ഗോവ, ദാമന്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി ഫെറാവോയുടെ നേതൃത്വത്തില്‍ കത്തോലിക്കര്‍ പ്രാര്‍ത്ഥനകളര്‍പ്പിച്ചു. യെമനിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ മിഷണറി ഓഫ് ചാരിറ്റി കന്യാസ്ത്രീകളെയും ആര്‍ച്ച്ബിഷപ്പ് പ്രത്യേകം അനുസ്മരിച്ചു.

You must be logged in to post a comment Login