ക്രിസ്തുവിനെ വിവാഹം ചെയ്ത കന്യകയെക്കുറിച്ച് വനിത മാസികയില്‍ ലേഖനം

ക്രിസ്തുവിനെ വിവാഹം ചെയ്ത കന്യകയെക്കുറിച്ച് വനിത മാസികയില്‍ ലേഖനം

അലക്‌സാണ്ട്രിയ: “ഓഗസ്റ്റ് മാസത്തിലെ ഒരു പ്രഭാതത്തില്‍ തൂവെള്ള വസ്ത്രങ്ങളണിഞ്ഞ് വെര്‍ജീനിയയിലെ ക്യൂന്‍ ഓഫ് അപ്പോസെല്‍സ് ദേവാലയത്തിലേക്ക് അല്‍പ്പം ഉത്കണ്ഠയോടും ഭയത്തോടും കൂടി ഞാന്‍ പ്രവേശിച്ചു. എന്നെക്കണ്ട് ദേവാലയത്തിലെ ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ച കുടുംബാഗംങ്ങളും സുഹൃത്തുക്കളും ചിരിച്ചു കൊണ്ട് കണ്ണീര്‍ തുടച്ചു. ബിഷപ്പ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. അന്നെന്റെ വിവാഹമാണ്. ഞാന്‍ വിവാഹം ചെയ്യുന്നത് ഒരു പുരുഷനെയല്ല, യേശുവിനെയാണ്.”

‘ഞാന്‍ സന്തോഷപൂര്‍വ്വം ദൈവത്തെ വിവാഹം ചെയ്തു – അവിടുത്തേക്ക് സ്വയം സമര്‍പ്പിച്ച കന്യകയായി’ എന്ന തലക്കെട്ടില്‍ ഫാഷന്‍, ലൈംഗികത എന്നിവയെക്കുറിച്ച് വനിതകള്‍ക്ക് മാത്രമായുള്ള “കോസ്‌മോ” മാസികയില്‍ ദൈവത്തിന് സ്വയം സമര്‍പ്പിച്ച 35 കാരിയായ കാര്‍മെന്‍ ബ്രിസേനോയെക്കുറിച്ചു വന്ന ലേഖനത്തിന്റെ
ആദ്യ ഭാഗമാണിത്.

“അതെ, ഞാനൊരു കന്യകയാണ്. എന്നാലൊരു കന്യാസ്ത്രീയല്ല”എന്ന ഉപശീര്‍ഷകത്തോടെ തുടങ്ങുന്ന ലേഖനത്തില്‍ അവര്‍ ദൈവത്തിങ്കലേക്ക് തിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിവരിക്കുന്നു.

ലോക യുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ ഇടയായത് തന്റെ വിശ്വാസ ജീവിതത്തെ മാറ്റിമറിച്ചെന്ന് അവര്‍ ലേഖനത്തില്‍ വ്യക്തമാക്കി. ദൈവത്തിന് സ്വയം സമര്‍പ്പിച്ച് കന്യകയായി തുടരുന്നത് പണ്ടുകാലം മുതല്‍ക്കെയുള്ളതാണ്. ദൈവത്തിന് വാക്കു കൊടുത്തതിനാല്‍ റോമന്‍ യുവാക്കളെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് അഗാത്തയും ലൂസിയും കൊല്ലപ്പെട്ടത്. തങ്ങളുടെ സമൂഹത്തില്‍ കാരുണ്യപ്രവൃത്തികള്‍ ചെയ്ത് കുടുംബത്തില്‍ തന്നെ കഴിഞ്ഞവരാണിവര്‍. ബ്രിസേനോ ലേഖനത്തില്‍ പറയുന്നു.

തന്റെ ജീവിതം ലൈംഗികതയും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രമല്ലെന്ന് ഇവര്‍ ലേഖനത്തില്‍ എടുത്തു പറയുന്നു. പെട്ടന്നൊരു സുപ്രഭാതത്തില്‍ മനസ്സില്‍ തോന്നിയ കാര്യമല്ലിത്. യേശുക്രിസ്തു എന്ന വ്യക്തിയുമായി ഞാന്‍ പ്രണയത്തിലാണ്. തീരുമാനത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് എനിക്ക് വ്യക്തമാണ്. എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ലേഖനത്തില്‍ വ്യക്തമാക്കി.

You must be logged in to post a comment Login