ക്രിസ്തുവിന്റെ സുഗന്ധം

ക്രിസ്തുവിന്റെ സുഗന്ധം

Sweet-Face-of-Jesusപല കാരണങ്ങള്‍ നിമിത്തം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവരാണ് നമ്മള്‍. ഒരാള്‍ മഹാനാകുന്നത് എപ്പോഴാണ്? എല്ലാകാര്യങ്ങളും ചെയ്യുന്നതിനു പിന്നില്‍ ഒരു കാരണം കണ്ടെത്തുന്നയാള്‍ സാമാന്യതകളില്നിിന്നും അസാമാന്യതയിലേക്ക് ചുവടു വയ്ക്കുന്നു. തന്റെള ചിന്തയേയും വാക്കിനേയും പ്രവൃത്തിയേയും ഭരിക്കുന്ന ഏക പ്രേരകശക്തിയായി ക്രിസ്തുവിന്റെത സ്നേഹത്തെ തിരിച്ചറിഞ്ഞപ്പോള്‍ സാവൂള്‍ പൌലോസായി. “ക്രിസ്തുവിന്റെഞ സ്നേഹം ഞങ്ങളെ ഉത്തേജിപ്പിക്കുന്നു”(2 കൊറീ.5:14) വിശുദ്ധ പൗലോസിന്റെഉയുള്ളില്‍ ‘നിറഞ്ഞു കവിഞ്ഞൊഴുകിയ’ (Overwhelming) ക്രിസ്തു സ്നേഹാനുഭാവത്തിന്റെി സൗരഭ്യമാണ്(the aroma of Christ) തിരുസഭ ഈ വര്ഷം് ധ്യാനവിഷയമാക്കുന്നത്.

വി.പൗലോസിനെ ആരും ഇഷ്ടപ്പെട്ടുപോകും. ആകര്ഷികമായ ആകാരമോ വാക്ചാതുരിയോ അപ്പോസ്തലന് ഉണ്ടായിരുന്നില്ല(2 കൊറീ, 10: 10; 11:6; ഗലാ,4:14; 1 കൊറീ.2:1&3) അദ്ദേഹത്തിന്റെ ശാരീരിക സാന്നിദ്ധ്യം അശക്തവും ഭാഷണം മനസ്സിലേശാത്തതുമാണെന്നായിരുന്നു ചിലരുടെ പരാതി. തനിക്ക് പ്രസംഗചാതുര്യം കുറവാണെന്ന് അപ്പോസ്തലന്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ അറിവില്‍ ആരിലും പിന്നിലായിരുന്നില്ല. ഗ്രീക്ക് സാഹിത്യത്തിലും തത്വചിന്തയിലും ഹെബ്രായപാരമ്പര്യത്തിലെ വിജ്ഞാനസമ്പത്തിലും പ്രായത്തില്‍ കവിഞ്ഞ പാണ്ഡിത്യം അദ്ധേഹം നേടിയിരുന്നു. എന്നിട്ടും “യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും” (1 കൊറീ. 2:2) അറിവില്ലാത്തവനെപ്പോലെയാണ് അപ്പസ്തോലന്‍ സുവിശേഷം പ്രസംഗിച്ചത്. എന്തെന്നാല്‍ “ക്രിസ്തുവിന്റെെ മുഖത്തു വെളിപ്പെട്ട ദിവ്യതേജസ്സി”നു മുമ്പില്‍ (2 കൊറീ,4:6) മറ്റെല്ലാം നിഷ്പ്രഭമായി. “അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ( സ്നേഹ”ത്തിനു മുമ്പില്‍ (എഫേ.3:19) ബാക്കിയെല്ലാം അര്ത്ഥ രഹിതമായി.

നിധി കണ്ടെത്തിയ കര്ഷ‍കനെപ്പോലെയും അമുല്യരത്നം കണ്ടെത്തിയ വ്യാപാരിയെപ്പോലെയും വലിയ ആഹ്ളാദത്തോടെയാണ് അപ്പസ്തോലന്‍ “തനിക്കു നേട്ടമായിരുന്നതെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി കണക്കാക്കിയത്. “എന്റെമ കര്ത്താകവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍ സര്വ്വരവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ചിഷ്ടംപോലെ കരുതുകയാണ്. ഇതു ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ”(ഫിലി.3:6-9).

ക്രിസ്തുവിനെ നീ എത്ര വിലമതിക്കുന്നു എന്നു ചോദിച്ചാല്‍ അവനുവേണ്ടി നീ എന്തൊക്കെ നഷ്ടപ്പെടുത്താന്‍ തയ്യാറാകുന്നു എന്നതുതന്നെയാണ്. നഷ്ടപ്പെടുത്തുന്നവയുടെ വലിപ്പം നിന്നെ ആഹ്ലാദിപ്പിക്കും. എന്തെന്നാല്‍ ക്രിസ്തു അത്രയും നിനക്ക് വിലപ്പെട്ടവനായല്ലോ.
വി.പൗലോസ് നഷ്ടപ്പെടുത്തിയത്രയും ക്രിസ്തുവിനുവേണ്ടി നമ്മളാരും നഷ്ടപ്പെടുത്തിയിട്ടില്ല. വിശ്വസിച്ച മതം, തീക്ഷ്ണതയോടെ പാലിച്ച പാരമ്പര്യം, ബോധ്യങ്ങള്‍ എന്നിവയൊക്കെ ഉപേക്ഷിച്ച് ഏതു വിശ്വാസത്തിനെതിരെ ഒരിക്കല്‍ പോരാടിയോ അതിന്റെഎതന്നെ ഏറ്റവും ധീരനായ സാക്ഷിയാവുക. അതിന്, സ്വന്തം ന്യായങ്ങളുടെയും ബുദ്ധിപരമായ ഉറപ്പിന്റെടയും കുതിരപ്പുറത്തു നിന്നു താഴെ വീഴണം. സ്വന്തം കാഴ്ചകള്‍ വെറും ഇരുളായിരുന്നെന്ന് അറിയണം. മറ്റൊരാള്‍ കൈപിടിച്ച് നടത്തണം. ശത്രുവെന്ന് തന്നെ ഭയന്നയാളുടെ മുമ്പില്‍ ശിരസ്സു നമിക്കണം. മറ്റാരെയുംകാള്‍ അധികം പീഡനമേല്ക്ക്ണം. എന്നിട്ടും സഭകളുടെ മുമ്പില്‍ വിശ്വാസം പഠിപ്പിക്കാനുള്ള തന്റെി അധികാരത്തെ നിരന്തരം ന്യായീകരിക്കേണ്ടതായ് വരണം. ക്രിസ്തുവിനെ നേടാന്‍ പൗലോസ് കുറച്ചൊന്നുമല്ല ചെറുതായത്.

പൂനിലാവെട്ടം കണ്ടപ്പോള്‍ തന്റെ് വിളക്കണഞ്ഞതിന്റൊ പരിഭവം മറന്ന ടാഗോറിനെപ്പോലെയാണ് പൗലോസ്.കാറ്റ് തന്റെെ തിരി കെടുത്തിയപ്പോള്‍ ടാഗോര്‍ ഹൗസ്ബോട്ടിന്റെ ചെറുജാലകത്തിലൂടെ അരിച്ചിറങ്ങുന്ന നിലാവ് തന്നെ മാടിവിളിക്കുന്നതറിഞ്ഞു. പുറത്തുവന്ന് ചന്ദ്രികയൊഴുകുന്ന സന്ധ്യയെ കണ്നിിറയെ ധ്യാനിച്ചിട്ടു പറഞ്ഞു: ദൈവമേ,നീയെന്റെ് വിളക്കണച്ചത് നിന്റെച പ്രകാശം എനിക്ക് നല്കാനായിരുന്നുവോ? ബാലനായിരിക്കെ തനിക്ക് കാഴ്ചക്കുറവുണ്ടെന്നു ടാഗോറിനറിയില്ലായിരുന്നു. ഒരിക്കല്‍ യാദൃശ്ചയാ കൂട്ടുകാരന്റെ് കണ്ണടയെടുത്ത്‌ മൂക്കില്‍ വച്ചപ്പോള്‍ ജീവിതത്തിലാദ്യമായി നിറഭേദങ്ങളുടെ തെളിമയോടെ ഭൂമിയുടെ സൗന്ദര്യം കണ്ടറിഞ്ഞു. ക്രിസ്തുവിന്റെക പ്രകാശത്തിനു മുമ്പിലാണ് സാവൂളിന്റെി എല്ലാ ധാരണകള്ക്കും നിറംമങ്ങിപ്പോയത്. അതുവരെ കണ്ടതെല്ലാം മങ്ങിയ കാഴ്ചകളായിരുന്നുവെന്ന് അയാള്‍ തിരിച്ചറിഞ്ഞു. മോശയുടെ മുഖത്തെ ‘മങ്ങിക്കൊണ്ടിരിക്കുന്ന തേജസ്സിനു’ (2 കൊറീ.3:13) മേലെന്നപോലെ തന്റെ മുഖത്തിനു മീതെയും ഒരു മൂടുപടം സാവൂള്‍ തിരിച്ചറിഞ്ഞു. അനനിയാസിന്റെൊ മുമ്പില്വപച്ച് തന്റെഞ കണ്ണില്‍ നിന്ന് അടര്ന്നു പോയ ചിതമ്പല്‍ പോലെ ‘ക്രിസ്തുവിലൂടെ മാത്രമാണ് ആ മൂടുപടം നീക്കപ്പെടുന്നതെന്നും’ (2 കൊറീ.3:14-16) അനുഭവിച്ചറിഞ്ഞു. “അന്ധകാരത്തില്നിുന്ന് പ്രകാശം ഉദിക്കട്ടെ എന്നരുളിചെയ്ത ദൈവം തന്നെയാണ് ക്രിസ്തുവിന്റെന മുഖത്ത് വെളിവാക്കപ്പെട്ട ദൈവതേജസ്സിനെപ്പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങള്ക്കു തരേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്”(2 കൊറീ.4:6).

വി.പൗലോസ് എളിമയുടെ മനുഷ്യനാനെന്നു പറഞ്ഞാല്‍ പെട്ടെന്നാരും സമ്മതിക്കില്ലായിരിക്കാം. പക്ഷേ, ദൈവത്തിന്റെങ മഹത്വത്തിനും ജ്ഞാനത്തിനും മുമ്പില്‍ ഒരാള്‍ എങ്ങിനെയാണ് എളിമപ്പെടെണ്ടതെങ്ങിനെയെന്നു അപ്പസ്തോലനേക്കാള്‍ നന്നായി ആരു നമുക്ക് കാണിച്ചു തരും? നഷ്ടപ്പെടുത്തിയവയുടെ വലിപ്പം കൊണ്ട് മാത്രമല്ല, അധികം അദ്ധ്വാനിച്ചും അധികം സഹിച്ചുമാണ് അദ്ദേഹം താന്‍ നേടിയതിനെ – ക്രിസ്തുവിനെ- വിലമതിച്ചത്. ദൈവത്തിന്റെെ അളവറ്റ കരുണയും ഉദാരതയും ധ്യാനിക്കുമ്പോള്‍ അവിടുത്തെ സ്വന്തമാക്കുക തികച്ചും നിസ്സാരമാണെന്നു ചിലപ്പോഴെങ്കിലും നമ്മള്‍ കരുതുന്നു. നമ്മുടെ അറിവുകള്ക്കും ധാരണകള്ക്കും അപ്രാപ്യനായ സീനായ് മലയിലെ മഹത്വത്തിന്റെസ ദൈവത്തെ നമ്മള്‍ ധ്യാനിക്കാറില്ല. ‘ദൈവം എനിക്ക് പൂമ്പാറ്റയാണ്’ എന്നു പറഞ്ഞ കോട്ടയത്തൊരു സ്കൂളിലെ കൊച്ചുമിടുക്കിക്ക് അത് കുറച്ചൊക്കെ പിടികിട്ടിയെന്നു തോന്നുന്നു. പൂമ്പാറ്റ കുഞ്ഞുമനസ്സിനെ വല്ലാതെ ആകര്ഷിൊക്കും. പിന്നാലെ ചെല്ലുമ്പോള്‍ പിടികൊടുക്കാതെ വിരലുകള്ക്കിഷടയിലൂടെ തെന്നിമാറും. ഒടുവില്‍ തോറ്റുതളര്ന്ന് കുഞ്ഞു മാറിയിരിക്കുന്നേരം പൂമ്പാറ്റ പിന്നാലെ വന്ന് കാതിനരികത്തിരുന്ന് മെല്ലെ ചിറകടിക്കും.
ദൈവത്തെ എനിക്ക് പിടികിട്ടിയെന്നു കരുതുമ്പോഴൊക്കെ എന്റൊ ചിന്തകള്ക്ക് പിടിതരാതെയകന്നുമാറി മഹത്വത്തിന്റെക ദൈവം ഓര്മ്മളപ്പെടുത്തും. “എന്റെവ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്ന്നു നില്ക്കു ന്നു. അതുപോലെ എന്റെന വഴികളും ചിന്തകളും നിങ്ങളുടേതിനേക്കാള്‍ ഉന്നതമത്രേ” (ഏശ.55:8-9) എന്നാല്‍ മാംസത്തിനും രക്തത്തിനും അപ്രാപ്യനായ ദൈവത്തിന്റെപ മഹത്വത്തിനു മുമ്പില്‍ ഞാന്‍ ശിരസ്സു നമിക്കുമ്പോള്‍ അവന്‍ സൗമ്യനായി ഹൃദയവാതിലിനരികെ വന്ന് മന്ത്രിക്കും. “ഇതാ ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെഎ സ്വരം കേട്ട് വാതില്‍ തുറന്നു തന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്ക് വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും” (വെളി.3:19-20).

അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെച സ്നേഹം ഹൃദയത്തെ ഉത്തേജിപ്പിച്ചപ്പോള്‍ പൗലോസ് സുവിശേഷത്തിന്റെന സൗരഭ്യമായി. “ഞങ്ങള്‍ ക്രിസ്തുവിന്റെപ പരിമളമാണ്” (2 കൊറീ.2:14-15). ഒരു പൂവ് സുഗന്ധം പരത്തുന്നതുപോലെയാവണം ക്രിസ്തുവിന്റെോ സ്നേഹത്തിന് സാക്ഷ്യം പകരുക. സ്വയമറിയാതെ ഉള്ളില്നി ന്നൊഴുകുന്ന സൗരഭ്യമാവണം ക്രിസ്തു.

 

 

രാജീവ്‌ മൈക്കിള്‍

You must be logged in to post a comment Login