ക്രിസ്തുവിന് വേണ്ടി ഓടിയ പാദങ്ങള്‍

ക്രിസ്തുവിന് വേണ്ടി ഓടിയ പാദങ്ങള്‍

liddell-chariots-daughterഇത് പഴയൊരു കഥയാണ്. ആയിരത്തിതൊള്ളായിരത്തി ഇരുപതുകളിലെ കഥ. പക്ഷേ ഇത് ജീവിക്കുന്ന കഥയാണ്. ജീവിക്കേണ്ട കഥയാണ്. കാരണം ദൈവത്തെ മഹത്വപ്പെടുത്തുന്നവനെ ദൈവവും മഹത്വപ്പെടുത്തും എന്ന് ഈ സംഭവം പറയുന്നു.

ഒരു മിഷനറി കുടുംബത്തിലെ അംഗമായി 1902 ലാണ്് എറിക് ലിഡെല്‍ ജനിച്ചത്. ചൈനയില്‍ സുവിശേഷപ്രഘോഷണം നടത്തുന്ന ജെയിംസ് ദമ്പതികളായിരുന്നു മാതാപിതാക്കള്‍. മിഷനറിമാരുടെ മക്കള്‍ക്ക് വേണ്ടിയുള്ള സൗത്ത് ലണ്ടനിലെ ഒരു ബോര്‍ഡിംങ് സ്‌കൂളിലായിരുന്നു എറിക്കും സഹോദരനും പഠിച്ചിരുന്നത്.

ഈ സ്‌കൂളില്‍ വ്ച്ചാണ് ഓട്ടക്കാരനായി്ത്തീരണമെന്നുള്ള ആഗ്രഹം എറിക്കില്‍ ശക്തമാകുന്നത്. കോളജ് വിദ്യാര്‍ത്ഥി ആയിരിക്കുന്ന വേളയില്‍ സ്‌കോട്ട്‌ലന്റിലെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരനായി എറിക്ക് അറിയപ്പെട്ടുതുടങ്ങിയിരുന്നു. അക്കാരണത്താല്‍ തന്നെ ഭാവിയിലെ ഒരു ഒളിമ്പിക് ജേതാവ് എന്ന നിലയില്‍ അവനെ ആളുകള്‍ പരിഗണിക്കുകയും അവനെക്കുറിച്ച് സ്വപ്‌നം കാണുകയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ പോലും അവനെ വിശേഷിപ്പിച്ചതും അങ്ങനെ തന്നെയാണ്. തന്മൂലം എറിക്കിലും ഒളിമ്പിക് സ്വപ്‌നങ്ങള്‍ പീലി വിടര്‍ത്തിയാടി. 1924 ല്‍ പാരീസില്‍ നടക്കുന്ന ഒളിമ്പിക് മത്സരങ്ങള്‍ക്ക് വേണ്ടി കഠിനമായ അദ്ധ്വാനങ്ങളില്‍ അവന്‍ ഏര്‍പ്പെട്ടു.

ഒടുവില്‍ ഒളിമ്പിക് മത്സരമെത്തി. നൂറു മീറ്റര്‍ ഓട്ടമത്സരത്തിലേക്കായിരുന്നു എറിക് മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അവനെ ഞെട്ടിച്ചുകൊണ്ടായിരുന്നു മത്സരദിവസം പ്രഖ്യാപിക്കപ്പെട്ടത്. നൂറു മീറ്റര്‍ മത്സരം നടക്കുന്നത് ഞായറാഴ്ചയായിരുന്നു.

ഇതിലെന്ത് ഞെട്ടല്‍ എന്ന് ചോദിക്കാന്‍ വരട്ടെ. അതിന് മുമ്പ് എറിക്കിന്റെ ആത്മീയപശ്ചാത്തലം കൂടി വിവരിക്കേണ്ടതുണ്ട്. ദൈവത്തിനായിരുന്നു എറിക് എന്നും ഒന്നാം സ്ഥാനം നല്കിയിരുന്നത്. ദൈവത്തിന് മുന്‍ഗണന കൊടുക്കുക. അതായിരുന്നു എറിക്കിന്റെ മുദ്രാവാക്യം. ഞായറാഴ്ചകള്‍ ദൈവത്തിന് വേണ്ടി ചെലവഴിക്കുന്ന കുടുംബപശ്ചാത്തലമായിരുന്നു എറിക്കിന്റേത്. അതിനാലാണ് ശാബത്ത് ആചരിക്കുക എന്ന ദൈവികനിയമത്തിന് കീഴ വഴങ്ങി ഞായറാഴ്ച നടക്കുന്ന ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നില്ല എന്ന് എറിക് തീരുമാനിച്ചത്.

എറിക്കിന്റെ തീരുമാനം അവനെ അറിയാവുന്ന എല്ലാവരെയും ഞെട്ടിച്ചു.മണ്ടന്‍ തീരുമാനം എന്ന് എല്ലാവരും വിധിയെഴുതി. ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തവന്‍ എന്ന് പോലും അവനെ കുറ്റപ്പെടുത്താന്‍ ആളുകളുണ്ടായി. എന്നാല്‍ അവനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പി്ക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞില്ല. സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയവന്‍.. ലോകം മുഴുവന്‍ അവനെ പരിഹസിച്ചു.
നൂറു മീറ്റര്‍ മത്സരത്തിന്റെ ദിനം കഴിഞ്ഞുപോയി. ഇനിയുള്ളത് 200 മീറ്ററും 400 മീറ്ററുമാണ്. എന്നാല്‍ ആ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മാത്രം എറിക് പ്രാവീണ്യം കാണിച്ചിട്ടില്ല. മത്സരം നടക്കുന്നത് ഞായറാഴ്ച അല്ല എന്നതുകൊണ്ട് മാത്രമാണ് അവന്‍ ആ മത്സരത്തില്‍ പങ്കെടുക്കാമെന്ന് തീരുമാനിച്ചതും.
ഒടുവില്‍ മത്സരദിനമെത്തി. നാനൂറ് മീറ്റര്‍ ഓട്ടമത്സരം. ക്രിസ്തുവിന്റെ വചനം എറിക്കിന്റെ ഓര്‍മ്മയിലേക്കെത്തി. അവന്‍ ക്രിസ്തുവിനെ വിശ്വസിച്ചു.

അപ്പോഴാണ് ഒരു അമേരിക്കക്കാരന്‍ ഒരു തുണ്ട് പേപ്പര്‍ എറിക്കിന് നല്കിയത്. അവനത് തുറന്നുനോക്കി. 1 സാമുവല്‍ രണ്ടാം അധ്യായം മുപ്പതാം വാക്യമായിരുന്നു അതില്‍ രേഖ്‌പ്പെടുത്തിയിരുന്നത്. എന്നെ ബഹുമാനിക്കുന്നവനെ ഞാനും ബഹുമാനി്ക്കും.

ദൈവം തന്നെ ശക്തിപ്പെടുത്തുന്നതായ ഒരു തോന്നല്‍ എറിക്കിലുണ്ടായി. അവന്‍ ആ ചുരുള്‍ കൈയില്‍പിടിച്ചുകൊണ്ടാണ് ഓടിത്തുടങ്ങിയത്. ലോകം മുഴുവന്‍ വീര്‍പ്പടക്കി നിന്ന് ഓട്ടമത്സരമായിരുന്നു അത്.. എറിക് ഓടിയത് ഫിനീഷിംങ് പോയന്റിലേക്കല്ലായിരുന്നു ചരിത്രത്തിലേക്കായിരുന്നു. ലോക റിക്കാര്‍ഡ് ഭേദിച്ചുകൊണ്ട് 47.6 സെക്കന്റുകൊണ്ടാണ് എറിക് ഫിനീഷിംങ് പോയിന്റിലെത്തിയത്. എങ്ങനെ സാധിച്ചു അത്? 400 മീറ്ററില്‍ പരിശീലനം നേടാത്തവന്‍. എന്നിട്ടും ദൈവം അവനെ ഒന്നാമതെത്തിച്ചു.ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തവനെ ദൈവവും ഒന്നാമനാക്കി.

Eric_liddell_1ഒളിമ്പിക്‌സിന് ശേഷം എറിക് ലോകത്തിന്റെ മോഹങ്ങളിലേക്ക് മടങ്ങുകയല്ല ചെയ്തത് ചൈനയിലേക്ക് പോയി സുവിശേഷപ്രഘോഷണം നടത്തുകയായിരുന്നു. ചൈന ജീവന് ഭീഷണിയാണെന്ന് മനസ്സിലായപ്പോള്‍ പില്ക്കാലത്ത് അദ്ദേഹവും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം കാനഡയിലേക്ക് കുടിയേറി.

എ ല്ലാവരും മിഷനറിമാരാണ് എന്നായിരുന്നു എറിക്കിന്റെ വിശ്വാസപ്രമാണം.. ഉത്തമ ക്രൈസ്തവവിശ്വാസത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി മാറിയ എറിക്കിനെക്കുറിച്ച് ഓസ്‌ക്കര്‍ അവാര്‍ഡ് നേടിയ ഒരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്. ചാരിയറ്റ്‌സ് ഓഫ് ഫയര്‍.

You must be logged in to post a comment Login