ക്രിസ്തുവിലേക്കു നോക്കുക: മിഷനറിമാരോട് ഫ്രാന്‍സിസ് പാപ്പ

അര്‍ജന്റീന: അര്‍ജന്റീനയില്‍ നടക്കുന്ന മിഷനറി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. ക്രിസ്തുവിങ്കലേക്കു നോക്കി മിഷന്‍ പ്രവര്‍ത്തനം നടത്താനാണ് മിഷനറികളോട് മാര്‍പാപ്പ ആഹ്വാനം ചെയ്തത്. സുവിശേഷമൂല്യങ്ങളിലധിഷ്ഠിതമായി സഭാ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മാര്‍പാപ്പ പറഞ്ഞു.

വാക്കുകളിലൂടെ മാത്രം ആളുകളെ പ്രചോദിപ്പിക്കാന്‍ പറ്റില്ല. പ്രവൃത്തികളിലൂടെ സാക്ഷ്യം നല്‍കണം. അതിന് ക്രിസ്തു കാണിച്ചു തന്ന വഴിയേ സഞ്ചരിക്കണം. നമ്മുടെ വിളി എന്താണെന്ന് പ്രാര്‍ത്ഥനയിലൂടെ തിരിച്ചറിയണം.

22,000 ആളുകളാണ്  സാന്റിയാഗോയില്‍ നടക്കുന്ന മിഷനറി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ‘മിഷന്‍ പ്രവര്‍ത്തനം ജീവിതശൈലിയിലൂടെ’ എന്നതാണ് ഈ വര്‍ഷത്തെ മിഷനറി കോണ്‍ഗ്രസിന്റെ ആപ്തവാക്യം.

You must be logged in to post a comment Login