ക്രിസ്തുസാക്ഷ്യം വാക്കാലല്ല പ്രവൃത്തിയാല്‍ ജീവിതത്തില്‍ പകര്‍ത്തുക

ക്രിസ്തുസാക്ഷ്യം വാക്കാലല്ല പ്രവൃത്തിയാല്‍ ജീവിതത്തില്‍ പകര്‍ത്തുക

വത്തിക്കാന്‍: ക്രിസ്തുസാക്ഷ്യം വാക്കാലല്ല നാം ജീവിതത്തില്‍ പകര്‍ത്തേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താമാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തു പഠിപ്പിച്ചതും കല്പിച്ചതും പ്രകാരം ജീവിച്ചുകൊണ്ട് അവിടുത്തെ സാക്ഷികളാകുന്നതിനുള്ള കൃപാവരത്തിന് വേണ്ടി പരിശുദ്ധാത്മാവിനോട് നാം പ്രാര്‍ത്ഥിക്കണം. പണ്ടെന്നതുപോലെ ഇന്നും ക്രിസ്തുശിഷ്യര്‍ക്കെതിരായ ആരോപണങ്ങള്‍ ലോകത്ത് നടക്കുന്നുണ്ടെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ജയില്‍വാസവും പീഡനങ്ങളും ഇന്നും അരങ്ങേറുന്നുണ്ട്.

നുണയുടെ പിതാവിന്റെ പ്രേരണകള്‍ ക്രിസ്തുവില്‍ നിന്ന് നമ്മെ അകറ്റാതിരിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

You must be logged in to post a comment Login