ക്രിസ്തു എനിക്കാരാണ്? – ഡിയോഗോ മോര്‍ഗാഡോ

ക്രിസ്തു എനിക്കാരാണ്? – ഡിയോഗോ മോര്‍ഗാഡോ

ക്രിസ്തു എന്നെ സംബന്ധിച്ചിടത്തോളം സ്‌നേഹമാണ്. ഏറ്റവും പരിശുദ്ധമായ സ്‌നേഹം. കൂടുതല്‍ അതേക്കുറിച്ച് വര്‍ണ്ണിക്കും തോറും അത് കൂടുതല്‍ സങ്കീര്‍ണ്ണമായി പോകുമെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാവാം കൂടുതല്‍ ദുര്‍വ്യാഖ്യാനങ്ങള്‍ ക്രിസ്തുവിനെ സംബന്ധിച്ച് ഉണ്ടായിട്ടുള്ളതും. ആത്യന്തികമായി ക്രിസ്തു എനിക്ക് പരിശുദ്ധമായ സ്‌നേഹം മാത്രമാണ്.

പോര്‍ച്ചുഗീസ് നടന്‍ ഡിയോഗോ മോര്‍ഗാഡോയാണ് ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെ പറയുന്നത്. ചിലപ്പോള്‍ ഡിയോഗോ എന്ന് പറഞ്ഞാല്‍ അധികം പേര്‍ക്ക് മനസ്സിലാവുകയില്ലായിരിക്കാം. എന്നാല്‍ സണ്‍ ഓഫ് ഗോഡ് സിനിമയിലെ യേശുക്രിസ്തു എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും പെട്ടെന്ന് മനസ്സിലാകും. പ്രസ്തുത ചിത്രത്തില്‍ ക്രിസ്തുവായി അഭിനയിച്ചത് ഡിയോഗോയായിരുന്നു. ദ ബൈബിള്‍ സീരിസിലും ക്രിസ്തുവായി ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് .

വളരെയധികം ഗൗരവത്തോടെയാണ് താന്‍ ക്രിസ്തുവിന്റെ റോള്‍ അഭിനയിച്ചത്. ക്രൂശുമരണത്തിന്റെ രംഗം ചിത്രീകരിക്കുന്ന നിമിഷങ്ങളില്‍  ജീവിതം മുഴുവന്‍ ഒരു ഫഌഷ്ബായ്ക്ക് പോലെ എന്റെ കണ്‍മുമ്പിലൂടെ കടന്നുപോയി. ക്രിസ്തുവിന്റെ സ്‌നേഹവും ആത്മത്യാഗവും.. അതേക്കുറിച്ചുള്ള ഓര്‍മ്മകള്‍.. ക്രിസ്തു സ്‌നേഹത്തിന്റെ പരിപൂര്‍ണ്ണതയാണെന്ന് ഞാന്‍ വിശ്വസിക്കുന്നത് അവിടുത്തെ കുരിശുമരണത്തിലൂടെയാണ്.

You must be logged in to post a comment Login