ക്രിസ്തു വീണ്ടും വരും, കുരിശുകള്‍ തകര്‍ക്കാന്‍ ഐഎസ് മാഗസിന്റെ കവര്‍ സ്‌റ്റോറി

ക്രിസ്തു വീണ്ടും വരും, കുരിശുകള്‍ തകര്‍ക്കാന്‍ ഐഎസ് മാഗസിന്റെ കവര്‍ സ്‌റ്റോറി

സിറിയ: ഇസ്ലാമിക് സ്‌റ്റേറ്റ് മാഗസിന്‍ ദാബിക്വിന്റെ പുതിയ ലക്കത്തിന്റെ കവര്‍ സ്റ്റോറി എന്താണ് എന്നറിയാമോ? കുരിശു തകര്‍ക്കുക. ഈ വിഷയത്തെക്കുറിച്ചാണ് മാസിക പുതിയ ലക്കത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. കുരിശു നീക്കി പകരം ഐഎസ് പതാക ഇറാക്കിലും സിറിയായിലും നാട്ടുന്ന ഹൈലൈറ്റഡായ ചിത്രമാണ് കൊടുത്തിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രത്തിന് കൊടുത്തിരിക്കുന്ന വിശേഷണം ശത്രുവെന്നാണ്. ക്രൈസ്തവരെ ഇല്ലാതാക്കുക മാത്രമാണ് ഐഎസിന്റെ ഗൂഢലക്ഷ്യമെന്ന് പരസ്യമാക്കുന്നതാണ് ഈ മാസികയും അതിന്റെ ഉള്ളടക്കവും.

അതുപോലെ ക്രിസ്തു വീണ്ടും വരുമെന്നും മാഗസിന്‍ പ്രതിപാദിക്കുന്നു. എന്നാല്‍ അത് അവിടുത്തെ രാജ്യം ഭൂമിയില്‍ സ്ഥാപിക്കാനല്ല രണ്ടായിരം വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ അവിടുത്തെക്കുറിച്ച് പറഞ്ഞുപരത്തിയിരിക്കുന്ന അപവാദങ്ങള്‍ തുടച്ചുനീക്കാനും കുരിശുകള്‍ തകര്‍ക്കാനുമാണ്. മാസിക പറയുന്നു.

You must be logged in to post a comment Login