ക്രിസ്ത്യനെന്നോ ഹിന്ദുവെന്നോ ഭേദമില്ല, സമാധാനത്തിനായി അവര്‍ പ്രാര്‍ത്ഥിക്കുന്നു

ക്രിസ്ത്യനെന്നോ ഹിന്ദുവെന്നോ ഭേദമില്ല, സമാധാനത്തിനായി അവര്‍ പ്രാര്‍ത്ഥിക്കുന്നു

earwan shrineതായ്‌ലന്റ്: സമാധാനവും ഐക്യവും പുലരാന്‍ വേണ്ടി ജാതിമതവര്‍ഗ്ഗഭേദമില്ലാതെ സമാധാനപ്രാര്‍ത്ഥന. തായ്‌ലന്റിലെ ജനങ്ങളോടുള്ള സ്‌നേഹവും അടുപ്പവും പരിഗണനയും വ്യക്തമാക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം ഹൈന്ദവക്ഷേത്രത്തില്‍ നടന്ന ബോംബാക്രമണത്തിന്റെ പ്ശ്ചാത്തലത്തില്‍ സര്‍വ്വമതപ്രാര്‍ത്ഥന സംഘടിപ്പിച്ചിരി്ക്കുന്നത്. 17 ന് നടന്ന ബോംബാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 126 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

തായ്‌ലന്റില്‍ നിയമപ്രകാരം അംഗീകരിച്ചിരിക്കുന്ന അഞ്ചുമ ത- ബുദ്ധ മുസ്ലീം സിക്ക് ഹിന്ദു ക്രൈസ്തവ-ങ്ങളുടെ പ്രതിനിധികളാണ് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത്. ക്രൈസ്തവരുടെ പ്രതിനിധിയായി ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രതിനിധിയെ അയ്ക്കുമെന്ന് തായ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ആന്‍ഡ്രു വിസാനു അറിയിച്ചു. 66 മില്യന്‍ ജനസംഖ്യയുള്ള തായ്‌ലന്റില്‍ 93% വും ബുദ്ധമതവിശ്വാസികളാണ്. 0.5% മാത്രമാണ് കത്തോലിക്കസാന്നിധ്യമുള്ളത്.

You must be logged in to post a comment Login