ക്രിസ്ത്യന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം…

ഇറാന്‍:  ഇറാനിലെ ജയിലില്‍ തടങ്കലിലായിരുന്ന ക്രിസ്ത്യന്‍ പാസ്റ്റര്‍ സയീദ് അബേദിനി  മോചിപ്പിക്കപ്പെട്ടു. അമേരിക്കന്‍ സ്വദേശിയായ അദ്ദേഹം 2012 ലാണ് തടവിലാക്കപ്പെടുന്നത്. ഇറാനില്‍ തടവിലായ മൂന്ന് അമേരിക്കന്‍ വംശജരെ വിട്ടയച്ചപ്പോളാണ് അബേദിനിക്ക് കാത്തിരുന്ന നീതി ലഭ്യമായത്.

‘ഇത് വലിയൊരു വിജയമാണ്. സയീദിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്ത എല്ലാ ആളുകളേയും നന്ദിയോടെ ഓര്‍ക്കുന്നു’, അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് തലവന്‍ ജേ സെക്കുലോവ് പറഞ്ഞു.

ഇറാനിലെ മുസ്ലീം കുടുംബത്തിലാണ് സയീദ് അബേദിനിയുടെ ജനനം. 2000 ലാണ് ക്രിസ്തുമതം സ്വീകരിക്കുന്നത്. 2010 ല്‍ വിവാഹത്തെത്തുടര്‍ന്ന് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. ഇറാനിലെ ക്രൈസ്തവരുടെയിടയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിവരവെയാണ് അറസ്റ്റിലാകുന്നത്.

You must be logged in to post a comment Login