ക്രിസ്ത്യന്‍ പൗരസേന ഇറാക്കില്‍ ഐഎസിനെതിരെ വിജയം നേടിയെന്ന്…

ക്രിസ്ത്യന്‍ പൗരസേന ഇറാക്കില്‍ ഐഎസിനെതിരെ വിജയം നേടിയെന്ന്…

സിറിയ: യുഎസ് സംഘത്തിന്റെ സഹായത്തോടെ ഇറാക്കിലെ ഒരു ഗ്രാമത്തെ ഐഎസ് ഐഎസിന്റ കൈകളില്‍ നിന്ന് മോചിപ്പിച്ചതായി അസ്സീറിയന്‍ ക്രിസ്ത്യന്‍ പൗരസേന അവകാശപ്പെട്ടു. നിനവെ പ്ലെയ്ന്‍ പ്രൊട്ടക്ഷന്‍ യൂണിറ്റാണ് ഇക്കാര്യം അറിയിച്ചത്. സൗത്ത് ഈസ്റ്റ മൊസൂളിലെ ബാഡ്‌നാഹായുടെ നിയന്ത്രണമാണ് ക്രിസ്ത്യന്‍ പൗരസേന ഏറ്റെടുത്തത്.

നിനവെ പ്ലെയ്ന്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് വില്ലേജിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പബ്ലീഷ് ചെയ്തിട്ടുണ്ട്. ക്രൈസ്തവര്ക്ക് ഈ ഓപ്പറേഷന്‍ വലിയ ആത്മവിശ്വാസവും പ്രതീക്ഷയും നല്കിയതായും അവരുടെ പൂര്‍വ്വികരുടെ ദേശത്ത് തന്നെ താമസിക്കാന്‍ ധൈര്യം നല്കുന്നതായും ഇവരുടെ നേതാവ് ബാഹ്നാം അബൂഷ് അഭിപ്രായപ്പെട്ടു.

2015 ഫെബ്രുവരി മുതല്‍ ബാഡ്‌നാഹ തിരിച്ചുപിടിക്കാനുള്ള  ശ്രമത്തിലായിരുന്നു ഇവര്‍. മൂവായിരത്തോളം ആളുകള്‍ക്കാണ് ഐഎസുമായി പോരാടാനുള്ള പരിശീലനം നല്കിയിരുന്നത്.

You must be logged in to post a comment Login