ക്രിസ്ത്യന്‍-മുസ്ലീം ബന്ധത്തിനെക്കുറിച്ച് ലേഖനമിറക്കി കാനഡ ബിഷപ്പുമാര്‍

ക്രിസ്ത്യന്‍-മുസ്ലീം ബന്ധത്തിനെക്കുറിച്ച് ലേഖനമിറക്കി കാനഡ ബിഷപ്പുമാര്‍

XNകാനഡയിലെ കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് (സിസിസിബി) റമദാന്‍ മാസത്തോടനുബന്ധിച്ച് പുതിയ ലേഖനം പുറത്തിറക്കി. ക്രിസ്ത്യാനികളുടെ ഐക്യത്തിനായുള്ള ബിഷപ്പുമാരുടെ കമ്മറ്റി, ജൂതന്‍മാരുമായുള്ള മതപരമായ ബന്ധത്തിനും അന്യമതങ്ങള്‍ തമ്മില്‍ പരസ്പര സംഭാഷണം ലക്ഷ്യ വച്ചു കൊണ്ടുള്ള കൂട്ടായ്മ എന്നീ സംഘടനകളുമായി ചേര്‍ന്നാണ് പുതിയ ലേഖനം പുറത്തിറക്കിയിരിക്കുന്നത്. എ ചര്‍ച്ച് ഇന്‍ ഡയലോഗ്: കാത്തലിക്ക്‌സ് ആന്റ് മൂസ്ലീംസ് ഇന്‍ കാനഡ: ബിലീവേര്‍സ് ആന്റ് സിറ്റിസന്‍സ് ഇന്‍ സൊസൈറ്റി എന്നാണ് ലേഖനത്തിന്റെ പേര്. കാനഡയിലെ കത്തോലിക്കര്‍ തങ്ങളുടെ അയല്‍ക്കാരായ മുസ്ലീം സഹോദരങ്ങളെ മനസ്സിലാക്കുന്നതിനാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത് എന്ന് ലേഖനത്തെ അവതരിപ്പിച്ചു കൊണ്ടുള്ള കത്തില്‍ സിസിസിബി പ്രസിഡന്റായ ഗറ്റിനേയൂ ആര്‍ച്ച്ബിഷപ്പായ പോള്‍-ആന്‍േ്രഡ ഡ്യുറോച്ചര്‍ പറഞ്ഞു. കത്തോലിക്കരെയും മുസ്ലീമുകളെയും ബന്ധിപ്പിച്ചു കൊണ്ട് ആദ്യമായാണ് കാമഡയില്‍ ഇത്തരത്തിലുള്ള ലേഖനം സിസിസിബി പുറത്തിറക്കുന്നത്. ലേഖനത്തിന്റെ ആദ്യഭാഗത്ത് ഇസ്ലാം മതത്തിന്റെ ഉത്ഭവം, ഇന്നത്തെ അതിന്റെ വളര്‍ച്ച, ക്രിസ്ത്യന്‍ വിശ്വാസവുമായുള്ള സാമ്യത്തെക്കുറിച്ചും വ്യത്യാസത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു. രണ്ടാമത്തെ ഭാഗത്ത് കത്തോലിക്കാ സഭയും മുസ്ലീമുകളും തമ്മില്‍ രാഷ്ട്രതലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള പരസ്പര സംഭാഷണം, അത് മെച്ചപ്പെടുത്തുന്നതിനായിട്ട് എല്ലാവര്‍ക്കും എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നതിനെകുറിച്ചുള്ള നിര്‍ദേശത്തോടെയും ലേഖനം അവസാനിക്കുന്നു.

You must be logged in to post a comment Login