ക്രിസ്ത്യന്‍ രക്തസാക്ഷികള്‍ക്കായി ട്രവി നീരുറവ ചുവക്കും!

ക്രിസ്ത്യന്‍ രക്തസാക്ഷികള്‍ക്കായി ട്രവി നീരുറവ ചുവക്കും!

റോമിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ട്രെവി നീരുറവ ഏപ്രില്‍ 29 ന് ചുവന്ന നിറമാകും. ക്രിസ്തീയ വിശ്വാസത്തിനായി രക്തം ചിന്തിമരിച്ച രക്തസാക്ഷികളോടുള്ള ആദരസൂചകമായാണ് ട്രെവി ഉറവയ്ക്ക് ചുവപ്പ് നിറം പകരുന്നത്.

ഇറ്റാലിയന്‍ വാസ്തുശില്പിയായ നിക്കോള സാല്‍വി രൂപകല്പന ചെയ്ത ട്രെവി പൂര്‍ത്തിയാക്കിയത് പെയെട്രോ ബ്രാച്ചിയാണ്. റോം നഗരത്തിലെ ഏറ്റവും വലിയ ബരോക്ക് ഫൗണ്ടനാണ് ട്രെവി നീരുവ.

‘എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ്’ ഗ്രൂപ്പാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്‌.  “ഈ 21 ാം നൂറ്റാണ്ടില്‍ പോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികളോടുള്ള ഏക്യദാര്‍ഢ്യത്തിന് ഈ സംരംഭം തുടക്കം കുറിക്കട്ടെ” എന്ന ആശംസയോടെയാണ് എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ് വെബ്‌സൈറ്റ് ഈ സംരംഭം അവതരിപ്പിച്ചിരിക്കുന്നത്.മതസ്വാതന്ത്ര്യത്തിന്റെ നിഷേധം പൊതുചര്‍ച്ചാവിഷയമാകണമെന്നും സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനങ്ങള്‍ക്ക് ക്രൈസ്തവര്‍ കൂടുതല്‍ വിധേയരാകുന്നത് ഇറാക്ക്, സിറിയ എന്നീ രാജ്യങ്ങളിലാണ്.

 

ഫ്രേസര്‍

You must be logged in to post a comment Login