ക്രിസ്ത്യന്‍ വംശഹത്യയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഎന്നിന് നാലു ലക്ഷം നിവേദനങ്ങള്‍

ക്രിസ്ത്യന്‍ വംശഹത്യയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഎന്നിന് നാലു ലക്ഷം നിവേദനങ്ങള്‍

ന്യൂയോര്‍ക്ക് സിറ്റി: മിഡില്‍ ഈസ്റ്റിലും സിറിയയിലും നടക്കുന്ന വംശഹത്യയില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകത്തിന്റെവിവിധഭാഗങ്ങളില്‍ നിന്നുള്ള നാലുലക്ഷത്തിലധികം വരുന്നവരുടെ നിവേദനങ്ങള്‍ യുഎന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക്. ക്രൈസ്തവരെയും മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുക എന്നതാണ് ആവശ്യം.

യുഎന്‍ ഈവിഷയത്തില്‍ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. സിറ്റിസന്‍ജിഒ അഡ്വോക്കസി ഗ്രൂപ്പിന്റെ തലവന്‍ ഇഗ്‌നാസിയോ അര്‍സുഗാ പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കീ മൂണിന്റെ ഓഫീസിലേക്കാണ് നിവേദനങ്ങള്‍ അയച്ചിരിക്കുന്നത്.

ഇറാക്കിലെയും സിറിയയിലെയും ക്രൈസ്തവരില്‍ എണ്‍പത് ശതമാനവും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മതപീഡനത്തിന്റെ പേരില്‍ കുടിയൊഴിഞ്ഞിരുന്നു. യസീദികളും മറ്റ് ന്യൂനപക്ഷങ്ങളുമാണ് പീഡനങ്ങള്‍ അനുഭവിക്കുന്ന മറ്റൊരു കൂട്ടര്‍.

നൈജീരിയായില്‍ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്നത് ബോക്കാ ഹാരാമിനെയാണ്. 2015 ല്‍ മാത്രമായി ഇവിടെ നാലായിരത്തോളം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ഇരുനൂറ് ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തു എന്നാണ് ഓപ്പന്‍ ഡോര്‍സിന്റെ കണക്ക്.

You must be logged in to post a comment Login