ക്രിസ്ത്യാനികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഹങ്കേറിയന്‍ സര്‍ക്കാര്‍

ക്രിസ്ത്യാനികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഹങ്കേറിയന്‍ സര്‍ക്കാര്‍

ബുഡാപെസ്റ്റ്: മിഡില്‍ ഈസ്റ്റിലെ ക്രിസ്ത്യാനികളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനും, യൂറോപ്പില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന വിവേചനത്തെ വിശകലനം ചെയ്യുന്നതിനുമായി ഹങ്കേറിയന്‍ സര്‍ക്കാര്‍ പുതിയ ഓഫീസ് സ്ഥാപിച്ചു.

സോള്‍ട്ടന്‍ ബലോഗിന്റെ നേതൃത്വത്തിലുള്ള മിനിസ്ട്രി ഫോര്‍ ഹ്യൂമന്‍ കപ്പാസിറ്റീസിനാണ് ക്രിസ്ത്യാനികളുടെ ദുരിത പരിഹാരവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പുതിയ ഓഫീസിന്റെ ചുമതല.

ഇന്ന് ക്രിസ്തുമതമാണ് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്ന മതം. മതവുമായി ബന്ധപ്പെട്ട് മരണമടഞ്ഞവരുടെ കണക്കു പരിശോദിച്ചാല്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടവരില്‍ നാലാളുകള്‍ ക്രിസ്ത്യാനികളാവും. ബലോഗ് പറഞ്ഞു. ലോകമെമ്പാടും 80 രാജ്യങ്ങളിലായി ക്രിസ്ത്യാനികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. 200 മില്യന്‍ ക്രിസ്ത്യാനികള്‍ കഴിയുന്നത് പലതരത്തിലുള്ള തിരിച്ചുവ്യത്യാസങ്ങള്‍ അനുഭവിച്ചാണ്. മാത്രമല്ല, ലക്ഷക്കണക്കിന് ക്രിസ്ത്യാനികള്‍ ഇന്ന് ജീവിക്കുന്നത് പല തീവ്രമതവിശ്വാസമുള്ള ആളുകളുടെ ഭീഷണിയിലാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login